മുഖ്യമന്ത്രിക്കെതിരെ നവ മാധ്യമത്തില്‍ പോസ്റ്റിട്ട കോണ്‍ഗ്രസുകാരനെതിരെ കേസ്



ചിറ്റാരിക്കാല്‍: വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ മുഖ്യമന്ത്രിയെ അവഹേളിക്കും വിധം മോശമായി ചിത്രീകരിച്ച് പ്രചരിപ്പിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരെ ചിറ്റാരിക്കാല്‍ പോലീസ് കേസെടുത്തു.
സി.പി.എം. ചിറ്റാരിക്കാല്‍ ലോക്കല്‍ സെക്രട്ടറി എം.വി.ശിവദാസിന്റെ പരാതിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ചിറ്റാരിക്കാല്‍ കൊല്ലാടയിലെ ബിജു മഠത്തുംമ്യാലിനെതിരെയാണ് ഐടി ആക്ട് പ്രകാരം കേസെടുത്തത്.
ചിറ്റാരിക്കാല്‍, കൊല്ലാട, കമ്പല്ലൂര്‍ ഭാഗങ്ങളിലെ നിരവധി ആളുകള്‍ അംഗങ്ങളായ കമ്പല്ലൂര്‍ വാര്‍ത്ത, എന്റെ ഗ്രാമം എന്നീ വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലാണ് ബിജു മുഖ്യമന്ത്രിയുടെ ഫോട്ടോ സഹിതം അശ്ലീല വാക്കുകള്‍ ഉപയോഗിച്ച് പോസ്റ്റിട്ടത്.
പ്രദേശത്ത് ലഹള ഉണ്ടാക്കാന്‍ മനപൂര്‍വ്വം മുഖ്യമന്ത്രിയെ മോശമായി ചിത്രീകരിച്ച് പോസ്റ്റിട്ടുവെന്നതിനാണ് ബിജുവിനെതിരെ ചിറ്റാരിക്കാല്‍ പോലീസ് കേസെടുത്തത്.

Post a Comment

Previous Post Next Post