കൈക്കൂലി വാങ്ങുന്നതിനിടെ പയ്യന്നൂര്‍ നഗരസഭാ ജീവനക്കാരൻ അറസ്റ്റില്‍

 


കണ്ണൂര്‍: പയ്യന്നൂര്‍ നഗരസഭയിലെ ജീവനക്കാരനെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് അറസ്റ്റു ചെയ്തു. നഗരസഭ ബില്‍ഡിങ് ഇൻസ്പെക്ടര്‍ ഗ്രേഡ് വണ്‍ ഓവര്‍സിയര്‍ പറശിനിക്കടവ് തവളപ്പാറ ദേവ ദര്‍ശനില്‍ സി.ബിജുവിനെയാണ് കൈക്കൂലിയായി 25,000 രൂപ വാങ്ങുന്നതിനിടെ അറസ്റ്റു ചെയ്തത്.


ഓഫിസിന് മുന്നിലെ റോഡില്‍ കാര്‍ നിര്‍ത്തി, പരാതിക്കാരനെ അകത്ത് ഇരുത്തി പണം വാങ്ങുകയായിരുന്നു. പരാതിക്കാരൻ കാറില്‍നിന്ന് ഇറങ്ങിയതിന് പിന്നാലെ കണ്ണൂര്‍ വിജിലൻസ് ഡിവൈഎസ്പി ബാബു പെരിങ്ങേത്തും സംഘവും ചേര്‍ന്ന് ഇയാളെ പിടികൂടുകയായിരുന്നു.

Post a Comment

Previous Post Next Post