കണ്ണൂരിൽ ട്രെയിനില്‍ യുവതിക്ക് നേരെ അതിക്രമം; മൂന്ന് പേര്‍ കസ്റ്റഡിയില്‍

 


കണ്ണൂര്‍ : നാഗര്‍കോവില്‍-മംഗളൂരു എക്‌സ്പ്രസില്‍ യുവതിക്ക് നേരെ അതിക്രമം. വളപ്പട്ടണത്ത് വച്ച് മൂന്ന് പേരെ ആര്‍ പി എഫ് കസ്റ്റഡിയില്‍ എടുത്തു. പ്രതികള്‍ മദ്യപിച്ചതായി പൊലീസ് അറിയിച്ചു. അതിക്രമത്തെ തുടര്‍ന്ന് യുവതി തന്നെയാണ് ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിച്ചത്.

കാഞ്ഞങ്ങാട് സ്വദേശിയായ യുവതിയോടാണ് മൂന്നംഗ സംഘം മോശമായി സംസാരിച്ചത്. എന്നാല്‍ കേസുമായി മുന്നോട്ട് പോകാന്‍ താത്പര്യമില്ലെന്ന് യുവതി പൊലീസിനെ അറിയിച്ചു. ട്രെയിനില്‍ മദ്യപിച്ച് യാത്ര ചെയ്തു എന്നതിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും ഇവര്‍ക്ക് എതിരെ കേസ് എടുക്കുക. പ്രതികള്‍ മദ്യപിച്ചതായി റെയില്‍വേ പൊലീസ് സ്ഥീരികരിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post