ഓഫിസില്‍ നിന്ന് അസുഖമെന്ന് പറഞ്ഞ് പോയി; കണ്ണൂര്‍ സ്വദേശിനി ബെംഗളൂരുവിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍

കൂത്തുപറമ്പ്: ബെംഗളൂരുവിലെ താമസ സ്ഥലത്ത് മമ്ബറം സ്വദേശിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. പ്രവാസിയായ മമ്ബറം പടിഞ്ഞിറ്റാമുറിയിലെ നാരായണി നിവാസില്‍ കെ.വി.അനിലിന്റെയും വിശാന്തിയുടെയും മകള്‍ നിവേദ്യയെ (24) ആണ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വെള്ളിയാഴ്ച വൈകിട്ടോടെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ബെംഗളൂരുവില്‍ ഐടി കമ്ബനിയില്‍ ജോലി ചെയ്യുന്ന നിവേദ്യ അസുഖമാണെന്നു പറഞ്ഞ് ജോലി സ്ഥലത്തുനിന്നു താമസ സ്ഥലത്തേക്ക് വൈകിട്ടോടെ പോയതായിരുന്നു. സംസ്കാരം നടത്തി. സഹോദരി നോവ.

Post a Comment

Previous Post Next Post