കണ്ണൂര്‍: പാര്‍ട്ട്‌ടൈം ജോലി ചെയ്ത് പണം സമ്ബാദിക്കാമെന്ന ലിങ്കുകള്‍ തട്ടിപ്പ് സംഘത്തിന്റേതാണെന്ന് സൈബര്‍ സെല്‍.
ഓണ്‍ലൈൻ വഴി പണം തട്ടാനുള്ള പുതിയ വഴിയാണ് ഇതെന്നാണ് പോലീസ് പറയുന്നത്.സമൂഹമാദ്ധ്യമങ്ങളില്‍ നല്‍കുന്ന പരസ്യങ്ങള്‍ വഴിയാണ് തട്ടിപ്പ് സംഘങ്ങള്‍ ഉപയോക്താക്കളെ ആകര്‍ഷിക്കുന്നത്. കഴിഞ്ഞദിവസം ഇത്തരത്തില്‍ കണ്ണൂര്‍ സ്വദേശിനിയായ യുവതിയുടെ അക്കൗണ്ടില്‍ നിന്നും പണം നഷ്ടമായിരുന്നു.
ഇൻസ്റ്റഗ്രാമില്‍ നിന്നും യുവതിയ്‌ക്ക് കിട്ടിയ ലിങ്കില്‍ ക്ലിക്ക് ചെയ്തപ്പോള്‍ ഒരു വാട്സ്‌ആപ്പ് അക്കൗണ്ടിലേക്ക് പോവുകയും അതില്‍ നിന്നും മറ്റൊരു ലിങ്ക് ലഭിക്കുകയും ചെയ്തു. ശേഷം ഫോണ്‍ നമ്ബറും ഇ മെയില്‍ ഐഡിയും നല്‍കി വാലറ്റ് ക്രിയേറ്റ് ചെയ്യാൻ ആവശ്യപ്പെട്ടു. തുടര്‍ന്ന് ടാസ്‌കുകള്‍ എന്ന രീതിയില്‍ പണം നിക്ഷേപിക്കാനും ആവശ്യപ്പെട്ടു. ഇതിനായി ഗൂഗിള്‍ പേ നമ്ബര്‍, യുപിഐ ഐഡി, വിവിധ ബാങ്ക് അക്കൗണ്ട് നമ്ബരുകളും അയച്ചുനല്‍കി. പണം നിക്ഷേപിപ്പിച്ചാല്‍ ലാഭം, കമ്മീഷൻ എന്നിങ്ങനെ കുടുതല്‍ പണം ലഭിക്കുന്നതിനായി വഴികളുണ്ടെന്നും തട്ടിപ്പുകാര്‍ ധരിപ്പിച്ചു.
യുവതി പണം അയച്ചുകൊടുക്കുമ്ബോള്‍ നേരത്തെ ക്രിയേറ്റ് ചെയ്ത വാലറ്റില്‍ അയച്ചു കൊടുത്ത പണത്തേക്കാള്‍ ഇരട്ടിത്തുക ഉള്ളതായി കാണിക്കുകയും ചെയ്തു.ഇത് യുവതിയെ കൂടുതല്‍ പണം നിക്ഷേപിക്കാൻ പ്രേരിപ്പിക്കുകയായിരുന്നു. നിക്ഷേപിച്ച പണം പിന്‍വലിക്കാന്‍ പറ്റാതെ വന്നപ്പോള്‍ വീണ്ടും ഓരോ കാരണങ്ങള്‍ പറഞ്ഞ് കൂടുതല്‍ പണം നിക്ഷേപിക്കാന്‍ യുവതിയോട് ആവശ്യപ്പെടുകയും ചെയ്തു. കൊടുത്ത പണം തിരിച്ചു കിട്ടുന്നതിനുവേണ്ടി യുവതി കൂടുതല്‍ പണം നിക്ഷേപിക്കുകയും അതുവഴി കൂടുതല്‍ പണം നഷ്ടമാവുകയും ചെയ്തു.
സംഭവത്തെ തുടര്‍ന്ന് ഉപയോക്താക്കള്‍ ഓണ്‍ലൈൻ തട്ടിപ്പുകളോട് ജാഗ്രത പാലിക്കണമെന്ന് സൈബര്‍ സെല്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. നിയമസാധുതയെക്കുറിച്ച് ഉറപ്പില്ലെങ്കില്‍ ആധാര്‍ നമ്ബറുകള്‍, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ അല്ലെങ്കില്‍ പാസ്‌പോര്‍ട്ട് പകര്‍പ്പുകള്‍ എന്നിവ പോലുള്ള വ്യക്തിഗത വിവരങ്ങള്‍ നല്‍കരുത്. ഓണ്‍ലൈന്‍ തൊഴില്‍ വാഗ്ദാനം ലഭിക്കുമ്ബോള്‍ ആദ്യം പണം ആവശ്യപ്പെടുന്നുണ്ടെങ്കില്‍ അത് തട്ടിപ്പാണെന്ന് മനസിലാക്കണം. തട്ടിപ്പിന് ഇരയാവുകയാണെങ്കില്‍ ഉടന്‍ തന്നെ 1930 എന്ന നമ്ബരില്‍ വിളിച്ച് പരാതി രജിസ്റ്റര്‍ ചെയ്യണെമന്നും അറിയിച്ചു.
Post a Comment