കാട്ടുപന്നികൾ കൃഷിയിടം നശിപ്പിച്ചു

തേർത്തല്ലി : ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്തെ നിരവധി കൃഷിയിടങ്ങളിൽ കാട്ടുപന്നി കൂട്ടമായി കടന്ന് കൃഷിനശിപ്പിച്ചു. നെല്ലിക്കാട്ട് ഷാജിയുടെ വളർച്ചയായ 250-ലധികം മൂട്‌ കപ്പ ഒറ്റരാത്രിയിൽ നശിപ്പിച്ചു. ചിറ്റടി, പനംകുറ്റി, പാലമല പ്രദേശങ്ങളിൽ രാത്രിയും പകലും കാട്ടുപന്നികൾ കൃഷിയിടങ്ങളിൽ വലിയ നാശമാണുണ്ടാക്കുന്നത്.
അധ്വാനിച്ചുണ്ടാക്കുന്ന കൃഷികൾ നശിപ്പിക്കുന്നത് നിസ്സഹായരായി നോക്കിനിൽക്കാനേ കർഷകർക്ക് കഴിയുന്നുള്ളൂ. ശനിയാഴ്ച രാത്രി കാട്ടുപന്നിക്കുട്ടം നാശംവരുത്തിയ കൃഷിയിടങ്ങളിൽ കത്തോലിക്ക കോൺഗ്രസ് (എ.കെ.സി.സി.) നേതാക്കളായ ഫാ. തോമസ് തടത്തിൽ പുത്തൻവീട്ടിൽ, തോമസ് ഒഴുകയിൽ, റോയി കാപ്പിൽ, ലിസി ചോലാട്ട്, സിൽവി കാഞ്ഞിരക്കാട്ട്, ഷാജി വെളിയത്ത് എന്നിവർ സന്ദർശിച്ചു.

Post a Comment

Previous Post Next Post