കോഴിക്കോട്: സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍.
പരാതിക്കാരിയുടെ സുഹൃത്ത് കൂടിയായ കണ്ണൂര്‍ മുണ്ടയാട് സ്വദേശിനിയായ അഫ്സീന പി.പി യാണ് അറസ്റ്റിലായത്. കോഴിക്കോട് കാരപ്പറമ്ബിലുളള ഫ്ലാറ്റില്‍ വെച്ചാണ് യുവതിയെ പീഡിപ്പിച്ചത്.
കഴിഞ്ഞ മാര്‍ച്ചിലാണ് സംഭവം. സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി ഫ്ലാറ്റിലെത്തിച്ച ശേഷം അഫ്സീനയുടെ സുഹൃത്തുക്കള്‍ ചേര്‍ന്ന് പീഡിപ്പിച്ചു എന്നാണ് യുവതിയുടെ പരാതി. അഫ്‌സീന ഹൈക്കോടതിയില്‍ മുൻകൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും ജാമ്യാപേക്ഷ കോടതി തള്ളിയതോടെയാണ് ടൌണ്‍ എ.സി.പി അറസ്റ്റ് രേഖപ്പെടുത്തിയത്. മൂന്ന് പേര്‍ നേരത്തേ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്നു. മലപ്പുറം സ്വദേശികളായ അബൂബക്കര്‍, സൈദലവി, ഷമീം എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്

Post a Comment