കനത്ത വെയിലും കുറഞ്ഞ വിലയും തക്കാളി കര്‍ഷകര്‍ക്ക് വീണ്ടും തിരിച്ചടിയാകുന്നു. കനത്ത ചൂടിനെ പ്രതിരോധിക്കാനാവാതെ നശിച്ചുപോയ തക്കാളികളെല്ലാം ചന്തകളില്‍ ഉപേക്ഷിക്കുകയാണ് കര്‍ഷകര്‍.
കേരള അതിര്‍ത്തി ടൗണായ ഉദുമല്‍പ്പേട്ട ചന്തയിലാണ് കര്‍ഷകര്‍ തക്കാളി ഉപേക്ഷിച്ചത്.
രണ്ടുമാസത്തിന് മുൻപ് വിളവ് കുറഞ്ഞതിനെ തുടര്‍ന്ന് തക്കാളിവില 150 രൂപയായി ഉയര്‍ന്നിരുന്നു. വില വര്‍ധിച്ചതോടെ കൂടുതല്‍ കര്‍ഷകര്‍ തക്കാളി കൃഷി ആരംഭിച്ചു. ഒരാഴ്ചയ്ക്ക് മുൻപ് വീണ്ടും വിളവെടുപ്പ് തുടങ്ങി, വിപണികളില്‍ തക്കാളി വരവ് വര്‍ധിച്ചപ്പോള്‍ വീണ്ടും വില കുറഞ്ഞു. 150 രൂപയില്‍നിന്നും 10 രൂപയിലേക്കാണ് തക്കാളിയുടെ വില താഴ്ന്നത്. ഇതോടെ വിളവെടുപ്പ് കൂലിപോലും കര്‍ഷകര്‍ക്ക് ലഭിക്കാതെയായി.
ഇതിനിടെ കനത്തചൂട് കാരണം തക്കാളി നശിക്കാനും തുടങ്ങി. രണ്ടുമാസമായി കനത്തചൂടായതിനാല്‍ വിളവും കുറഞ്ഞു. ഉദുമല്‍പേട്ട ചന്തയില്‍ 14 കിലോ പെട്ടി തക്കാളിക്ക് 50 രൂപ മുതല്‍ 240 രൂപ വരെയാണ് കര്‍ഷകന് ലഭിക്കുന്ന വില. എന്നാല്‍ അതിര്‍ത്തി കടന്ന് എത്തുമ്ബോള്‍ ഒരുകിലോ തക്കാളിക്ക് 30 രൂപ വില ഉപഭോക്താക്കള്‍ നല്‍കേണ്ടിവരും.

Post a Comment