കണ്ണൂര്‍: വിവാഹ തട്ടിപ്പ് നടത്തി സ്ത്രീകളുടെ സ്വര്‍ണവും പണവും കവര്‍ന്ന പ്രതി പൊലീസ് പിടിയില്‍. ബിജു ആന്റണി ആണ് കണ്ണൂര്‍ ടൗണ്‍ പൊലീസിന്റെ പിടിയിലായത്.
വിവാഹപരസ്യത്തില്‍ കാണുന്ന നമ്ബറില്‍ വിളിച്ച് സ്ത്രീകളുമായി സൗഹൃദം സ്ഥാപിക്കുകയും തുടര്‍ന്ന് പണം തട്ടുകയുമാണ് ഇയാള്‍ ചെയ്യുന്നത്.
പാലക്കാട് സ്വദേശിനി നല്‍കിയ പരാതിയിലാണ് അറസ്റ്റ്. പരാതിക്കാരിയെ പരിചയപ്പെട്ട് കണ്ണൂരിലെ ഹോട്ടലില്‍ എത്തിച്ച പ്രതി ഇവര്‍ ശുചിമുറിയില്‍ പോയ തക്കത്തില്‍ 40,000 രൂപയും ഒന്നര പവൻ സ്വര്‍ണവും മൊബൈല്‍ഫോണുമായി കടന്നുകളയുകയായിരുന്നു.
സൈബര്‍ സെല്‍ സഹായത്തോടെ പിന്തുടര്‍ന്ന് അന്വേഷണസംഘം വയനാട് തലപ്പുഴ പൊലീസിന്റെ സഹായത്തോടെയാണ് ഇയാളെ പിടികൂടി അറസ്റ്റ് ചെയ്തത്. നിരവധി കേസില്‍ പ്രതിയാണ് ഇയാള്‍. 2008ല്‍ ചൊക്ലിയില്‍ വിവാഹ തട്ടിപ്പ് കേസ്, കാസര്‍കോടും മഞ്ചേശ്വരവും കളവ് കേസ്, കുമ്ബളയില്‍ ബലാത്സംഘകേസ്, കോഴിക്കോട് നടക്കാവ് വിവാഹ തട്ടിപ്പ് കേസ് എന്നിവ ബിജു ആന്റണിക്കെതിരെയുണ്ട്. എറണാകുളം നോര്‍ത്തില്‍ ഒരുകേസുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാക്കും വഴി ചാടി രക്ഷപ്പെട്ടതിനും കേസുണ്ട്
Post a Comment