സംവിധായകൻ കെജി ജോർജ് അന്തരിച്ചു

പ്രമുഖ സംവിധായകൻ കെജി ജോർജ് (77) അന്തരിച്ചു. ഇരകൾ, യവനിക, ആദാമിന്റെ വാരിയെല്ല്, ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ്. കാക്കനാട്ടെ വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വിശ്രമത്തിലായിരുന്നു. സമകാലിക രാഷ്ട്രീയ സാമൂഹ്യ പ്രശ്‌നങ്ങളെ അവലംബമാക്കി സിനിമകൾ ചെയ്ത സംവിധായകനാണ് കെജി ജോർജ്. മലയാള സിനിമയ്ക്ക് തീരാ നഷ്ടമാണ് അദ്ദേഹത്തിന്റെ അന്ത്യം.

Post a Comment

Previous Post Next Post