കണ്ണൂരിൽ നിയന്ത്രണംവിട്ട ജീപ്പ് തലകീഴായി മറിഞ്ഞു. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. തളിപ്പറമ്പ് ശ്രീകണ്ഠാപുരം റോഡിലാണ് അപകടം ഉണ്ടായത്. അമിത വേഗത്തിൽ എത്തിയ ജീപ്പ് കോൺക്രീറ്റ് കുറ്റിയിൽ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു. ജീപ്പിൽ ഉണ്ടായിരുന്ന മൂന്ന് യുവാക്കൾക്കാണ് പരിക്കേറ്റത്. അപകടത്തിൽ രണ്ട് പേർ പുറത്തേക്ക് തെറിച്ച് വീഴുകയായിരുന്നു. പരിക്ക് ഗുരുതരമെന്നാണ് ലഭിക്കുന്ന വിവരം.
തളിപ്പറമ്പ് ശ്രീകണ്ഠാപുരം റോഡിൽ ജീപ്പ് തലകീഴായി മറിഞ്ഞ് അപകടം
Alakode News
0
Post a Comment