തമിഴ്‌നാട്ടിലെ കുംഭകോണം പാപനാശത്ത്, ചാർജ് ചെയ്യുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം. കപിസ്ഥലയിൽ മൊബൈൽ ഫോണുകളുടെയും വാച്ചുകളുടെയും റിപ്പയർ കട നടത്തിയിരുന്ന കോകിലയാണ് മരിച്ചത്. 33 വയസ്സായിരുന്നു. ഫോണിൽ സംസാരിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഉടനെ തീയുയരുകയും കടയിലേക്ക് തീപടരുകയുമായിരുന്നു. ഒരു മണിക്കൂർ പരിശ്രമത്തിനൊടുവിലാണ് തീ അണച്ച് കോകിലയെ പുറത്തെടുത്തത്.
ചാർജ് ചെയ്യുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു; യുവതിക്ക് ദാരുണാന്ത്യം
Alakode News
0
Post a Comment