യുവതിയെ തീ കൊളുത്തി കൊന്ന ശേഷം ഭര്‍ത്താവ് ജീവനൊടുക്കി


ചാത്തന്നൂര്‍ (കൊല്ലം): അക്ഷയ സെന്ററില്‍ ജോലി ചെയ്തിരുന്ന യുവതിയെ മണ്ണെണ്ണ ഒഴിച്ച്‌ തീ കൊളുത്തി കൊന്നശേഷം ഭര്‍ത്താവ് ജീവനൊടുക്കി.

കര്‍ണാടക കുടക് സ്വദേശി നദീറയെ (36) ആണ് ഭര്‍ത്താവ് നാവായിക്കുളം അല്‍മായ വീട്ടില്‍ റഹീം (50) പെട്രോള്‍ ഒഴിച്ച്‌ തീ കൊളുത്തി കൊന്നത്. തീ കത്തിച്ചതിന് പിന്നാലെ സ്വയം കഴുത്തറുത്ത റഹീം. കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു
പാരിപ്പള്ളി -പരവൂര്‍ റോഡിലെ അക്ഷയ സെന്ററില്‍ രാവിലെ 8.40ഓടെയാണ് കോരി ചൊരിയുന്ന മഴയത്ത് സ്കൂട്ടറില്‍ നദീറയെ തിരക്കി റഹീം എത്തിയത്. ആധാര്‍ പുതുക്കുന്ന ജോലിയില്‍ കസ്റ്റമറുടെ വിവരശേഖരണം നടത്തി കൊണ്ടിരിക്കെ യാതൊരു പ്രകോപനവും ഇല്ലാതെ കയ്യിലിരുന്ന കുപ്പിയിലെ പെട്രോള്‍ നാദിറയുടെ ദേഹത്ത് ഒഴിച്ചു തീ കൊളുത്തുകയായിരുന്നു.

സംഭവം കണ്ടുനിന്ന കസ്റ്റമറായ പെണ്‍കുട്ടിയുടെ നിലവിളി കേട്ട് അക്ഷയ സെന്ററിലെ മറ്റ് ജീവനക്കാര്‍ എത്തിയപ്പോഴേക്കും മുറിയില്‍ നിന്നും തീയും പുകയും ഉയരുന്നിരുന്നു. ഊരിപിടിച്ച കത്തിയുമായി റഹീം അക്ഷയ സെന്ററിന്‍റെ പുറത്തി റങ്ങി പാരിപ്പള്ളി പരവൂര്‍ റോഡിലൂടെ ഓടി ഒരു വീടിന്റെ പുരയിടത്തിലെത്തി. തുടര്‍ന്ന് സ്വയം കഴുത്തറുത്ത ശേഷം മതില്‍ ചാടികടന്ന് തൊട്ടടുത്ത വീട്ടിലെ കിണറിന്‍റെ അടപ്പ് തുറന്ന് ചാടുകയായിരുന്നു.

Post a Comment

Previous Post Next Post