ക്യൂആര്‍ കോഡ് സ്‌കാൻ ചെയ്യുന്നതിന് മുമ്പായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍



സാമ്പത്തിക ഇടപാടുകള്‍ക്കുള്‍പ്പെടെ ഇപ്പോള്‍ ക്യൂആര്‍കോഡ് സംവിധാനമാണ് അധികവും ഉപയോഗിച്ചു വരുന്നത്. എന്നാല്‍ ഇവയിലും ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്.

ഇപ്പോഴിതാ ഇതു സംബന്ധിച്ച്‌ കേരളാ പോലീസ് പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. ലിങ്ക് തുറക്കുമ്ബോഴുള്ള യുആര്‍എല്‍ സുരക്ഷിതമാണെന്നും വിശ്വസനീയമാ ഉറവിടത്തില്‍ നിന്നാണ് ഇതുള്ളതെന്നും ഉറപ്പുവരുത്തണമെന്ന് പോലീസ് പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു. കോഡ് സ്‌കാനര്‍ ആപ്പ് സെറ്റിംഗ്‌സില്‍ ഓപ്പണ്‍ യുആര്‍എല്‍ ഓട്ടോമാറ്റിക്കലി എന്ന ഓപ്ഷൻ ആവശ്യമുള്ളത് പോലെ സെറ്റ് ചെയ്ത് വെയ്‌ക്കാനാകും. നമ്മുടെ അറിവോടെ മാത്രം വെബ്‌സൈറ്റില്‍ പ്രവേശിക്കുന്നതിനുള്ള അനുമതി നല്‍കുന്നതാണ് നല്ലതെന്ന് പറയുന്നു.


കുറിപ്പ് ഇങ്ങനെ..


ആധുനികജീവിതത്തില്‍ QR കോഡുകളുടെ സ്ഥാനം ഒഴിവാക്കാനാവാത്ത വിധം മാറിക്കഴിഞ്ഞു. QR കോഡുകള്‍ സ്‌കാൻ ചെയ്യുമ്ബോള്‍ അറിഞ്ഞിരിക്കേണ്ട ചില വസ്തുതകള്‍ ഉണ്ട്.


1. QR കോഡ് ഉപയോഗിച്ച്‌ ഒരു ലിങ്ക് തുറക്കുമ്ബോള്‍, URL സുരക്ഷിതമാണെന്നും വിശ്വസനീയമായ ഉറവിടത്തില്‍ നിന്നാണ് വരുന്നതെന്നും ഉറപ്പാക്കേണ്ടത് പ്രധാനമാണ്.

2. ഇമെയിലിലെയും SMS ലെ യും സംശയകരമായ ലിങ്കുകള്‍ ക്ലിക്കുചെയ്യുന്നത് അപകടകരമെന്നതുപോലെ QR കോഡുകള്‍ നയിക്കുന്ന URL-കള്‍ എല്ലാം ശരിയാകണമെന്നില്ല. ഫിഷിംഗ് വെബ്‌സൈറ്റിലേക്ക് നിങ്ങളെ കൊണ്ടുപോകാൻ അതിനു കഴിഞ്ഞേക്കും.

3. QR കോഡ് സ്‌കാനര്‍ APP- സെറ്റിംഗ്സില്‍ 'open URLs automatically' എന്ന ഓപ്ഷൻ നമ്മുടെ യുക്താനുസരണം സെറ്റ് ചെയ്യാം. നമ്മുടെ അറിവോടെ വെബ്‌സൈറ്റുകളില്‍ പ്രവേശിക്കാനുള്ള അനുമതി നല്‍കുന്നതാണ് ഉചിതം.

4. അറിയപ്പെടുന്ന സേവന ദാതാക്കളില്‍ നിന്ന് മാത്രം QR കോഡ് ജനറേറ്റ് ചെയ്യുക.

5. QR കോഡ് ഉപയോഗിച്ചുള്ള ഇടപാടുകള്‍ നടത്തിയ ഉടനെ അക്കൗണ്ടിലെ ട്രാൻസാക്ഷൻ വിശദാംശങ്ങള്‍ പരിശോധിച്ച്‌ ഉറപ്പുവരുത്തുക.

6. കസ്റ്റം QR കോഡ് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് ഒഴിവാക്കുക..

7. QR കോഡ് സ്‌കാൻ ചെയ്യാൻ കഴിയുന്നതും ഉപകരണ നിര്‍മ്മാതാവ് നല്‍കുന്ന വിശ്വസനീയമായ ആപ്പുകള്‍ ഉപയോഗിക്കുക.

Post a Comment

Previous Post Next Post