പെരുമ്പടവ് : ആക്രിസാധനങ്ങൾ പെറുക്കാൻ എന്ന് വ്യാജേന വീടുകളിലെത്തി വീട്ടുപകരണങ്ങൾ മോഷ്ടിക്കുന്ന നാടോടികളെ നാട്ടുകാർ പിടികൂടി. പെരുമ്പടവിലും സമീപപ്രദേശത്തുമുള്ള നിരവധി വീടുകളിൽനിന്ന് അനേകം സാധനങ്ങളാണ് ഇവർ മോഷ്ടിച്ചത്. വീടുകളിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന അലൂമിനിയ പാത്രങ്ങൾ, ഇരുമ്പിന്റെ പണിയായുധങ്ങൾ, പൈപ്പ് ഫിറ്റിങ്‌സ്, ഫാൻ ഉൾപ്പെടെയുള്ളവയായിരുന്നു.
കഴിഞ്ഞദിവസം വൈകുന്നേരമാണ് സംഘമായി എത്തിയ നാടോടികളെ നാട്ടുകാർ പിടിച്ചത്. ഇവരെ പെരിങ്ങോം പോലീസിൽ ഏൽപ്പിച്ചു. രണ്ട് വാഹനത്തിൽ കയറ്റാവുന്ന സാധനങ്ങളാണ് ഇവർ വീടുകളിൽനിന്നും മോഷ്ടിച്ചത്.
.jpeg)
Post a Comment