സാധാരണക്കാർക്ക് കഷ്ടം, റെയിൽവേക്ക് ലാഭം; മലബാർ, മാവേലി തീവണ്ടികളിൽ സ്ലീപ്പർ കോച്ച് കുറച്ചു

 


കണ്ണൂർ :കേരളത്തിലെ ജനപ്രിയ വണ്ടികളിൽ ഈമാസം മുതൽ സ്ലീപ്പർ കോച്ചുകൾ കുറയും. പകരം തേർഡ് എ.സി. വരും. മാവേലിയിൽ തിങ്കളാഴ്ച മുതൽ ഒൻപത് സ്ലീപ്പർ കോച്ച് മാത്രമായിരിക്കും.


എ.സി. കോച്ചുകൾ ആറാകും. ഒരു സ്ലീപ്പർ കോച്ച് കുറച്ച് തേർഡ് എ.സി. വരുമ്പോൾ ഇരട്ടിത്തുകയാണ് റെയിൽവേക്ക് ലഭിക്കുന്നത്.


തിരുവനന്തപുരം-മംഗളൂരു മലബാറിന്(16629) ഒരു സ്ലീപ്പർ കുറയും. ഒപ് നഷ്ടപ്പെടും. മാവേലി, മലബാർ ഉൾപ്പെടെ പരമ്പരാഗത റേക്ക് മാറി എൽ.എച്ച്.ബി.യിലേക്ക് ഉടൻ മാറും.


അപ്പോൾ എ.സി. കോച്ച് വീണ്ടും വർധിക്കും. എൽ.എച്ച്.ബി.യിൽ 72 ബർത്താണുള്ളത്.


സ്ലീപ്പറിനൊപ്പം ജനറൽ കോച്ചും റെയിൽവേ കുറച്ചുതുടങ്ങി. മംഗളൂരു-തിരുവനന്തപുരം-മംഗളൂരു എക്സ്പ്രസിൽ (16347/16348) ജുലായ് മാസത്തിൽ ഒരു തേർഡ് എ.സി. കൂട്ടിയത് ഒരു ജനറൽ കോച്ച് കുറച്ചാണ്.


മംഗളൂരു-മുംബൈ മത്സ്യഗന്ധ എക്സ്പ്രസ് അടക്കം ദക്ഷിണ റെയിൽവേയിലെ എട്ട് വണ്ടികളിലാണ് ജനറൽ/സ്ലീപ്പർ കോച്ചുകൾ കുറച്ച് എ.സി.യാക്കിയത്.


കണ്ണൂർ-യശ്വന്ത്പുർ-കണ്ണൂർ എക്സ്പ്രസിൽ (16527/16528) രണ്ട് സ്ലീപ്പർ കോച്ചുകൾ മാറ്റി തേർഡ് എ.സി. ആക്കിയിരുന്നു. നേത്രാവതി എക്സ്പ്രസ് (16345), തിരുവനന്തപുരം-നിസാമുദ്ദീൻ (22633) എന്നിവയിൽ സ്ലീപ്പർ എട്ടെണ്ണമായി ചുരുങ്ങി.


ഈ മാസം സ്ലീപ്പർ കുറയ്ക്കുന്ന വണ്ടികൾ📮🚆


മംഗളൂരു-തിരുവനന്തപുരം മാവേലി (16603/16604)-സെപ്റ്റംബർ 11, 12.


മംഗളൂരു-ചെന്നൈ മെയിൽ (12602, 12601)-സെപ്റ്റംബർ 13, 19.


മംഗളൂരു-ചെന്നൈ വെസ്റ്റ്കോസ്റ്റ് (22637/22638)-സെപ്റ്റംബർ-14, 15


മംഗളൂരു-തിരു. മലബാർ (16630/16629) സെപ്റ്റംബർ 17, 19.

Post a Comment

Previous Post Next Post