ബൈക്ക് പാര്‍ക്കിങ്ങിനെ ചൊല്ലി തര്‍ക്കം: അനുജൻ ജ്യേഷ്ഠനെ വെടിവെച്ചുകൊന്നു

ആലുവ: ആലുവയില്‍ അനുജൻ ജ്യേഷ്ഠനെ വെടിവെച്ചു കൊലപ്പെടുത്തി. എടയപ്പുറം തൈപ്പറമ്ബില്‍ വീട്ടില്‍ പോള്‍സനാണ് മരിച്ചത് (48).
അനുജൻ തോമസിനെ പൊലീസ് കസ്‌റ്റഡിയിലെടുത്തു. ഹൈക്കോടതി സെക്ഷൻ ഓഫിസറാണ് പ്രതി.

വീടിനു മുന്നില്‍ പാര്‍ക്ക് ചെയ്ത ബൈക്കിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകതിന് കാരണം. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. ഇരുവരും പിതാവിനൊപ്പം ഒരു വീട്ടിലാണ് താമസം. പാര്‍ക്കിങ്ങിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് തോമസിന്റെ ബൈക്ക് രാവിലെ പോള്‍സൻ അടിച്ചു തകര്‍ത്തിരുന്നു. ഇതിനെതിരെ തോമസ് പൊലീസില്‍ പരാതി നല്കിയിരുന്നു. ഇതേചൊല്ലി ഉണ്ടായ വാക്കുതര്‍ക്കത്തിനിടെ എയര്‍ഗണ്‍ ഉപയോഗിച്ച്‌ തോമസ് പോള്‍സനെ വെടിവെക്കുകയായിരുന്നു. തോമസ് തന്നെയാണ് വിവരം പൊലീസിനെ അറിയിച്ചത്.


Post a Comment

Previous Post Next Post