ഹാങ്ചൗ: ഇന്ത്യയുടെ ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗിന്റെ ദീര്‍ഘകാല റെകോര്‍ഡ് ഏഷ്യൻ ഗെയിംസില്‍ തകര്‍ത്ത് നേപ്പാളിന്റെ യുവ താരം ദിപേന്ദ്ര സിംഗ് ഐറി.
ടി20 അന്താരാഷ്ട്ര മത്സരങ്ങളിലെ ഏറ്റവും വേഗമേറിയ അര്‍ധസെഞ്ചുറി നേടി ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ഐറി തന്റെ രാജ്യത്തിന് അഭിമാനമായി. മംഗോളിയയ്‌ക്കെതിരായ നേപ്പാളിന്റെ ഗ്രൂപ്പ് ഘട്ട മത്സരത്തിനിടെയാണ് ദീപേന്ദ്ര സിങ്ങിന്റെ ശ്രദ്ധേയമായ നേട്ടം.
വെറും ഒമ്ബത് പന്തില്‍ അര്‍ധസെഞ്ചുറിയിലേക്ക് കുതിച്ച തകര്‍പ്പൻ ബാറ്റിംഗ് പ്രകടനം കാണികളെ വിസ്മയിപ്പിച്ചു. 2007ലെ കന്നി ഐസിസി ടി20 ലോകകപ്പില്‍ 12 പന്തില്‍ 50 റണ്‍സെന്ന യുവരാജ് സിങ്ങിന്റെ റെക്കോര്‍ഡാണ് ഈ അവിശ്വസനീയമായ നേട്ടത്തിലൂടെ മറികടന്നത്. 10 പന്തുകളില്‍ നിന്ന് 52 റണ്‍സാണ് താരത്തിന്റെ സമ്ബാദ്യം. ബാറ്റില്‍ നിന്ന് എട്ട് സിക്സറുകള്‍ പിറന്നു.
ഏഷ്യൻ ഗെയിംസില്‍ പുരുഷന്മാരുടെ ക്രിക്കറ്റ് മത്സരം ബുധനാഴ്ചയാണ് ആരംഭിച്ചത്. ആദ്യ മത്സരത്തില്‍ തന്നെ ആരും പ്രതീക്ഷിക്കാത്ത സംഭവങ്ങളാണ് ഉണ്ടായത്. അന്താരാഷ്ട്ര ടി20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടിയും നേപ്പാള്‍ ടീം ചരിത്രം സൃഷ്ടിച്ചു. തിങ്കളാഴ്ച നടന്ന വനിതാ വിഭാഗത്തില്‍ ഇന്ത്യ സ്വര്‍ണം നേടിയതിന് ശേഷം, പുരുഷ വിഭാഗത്തില്‍ ആദ്യ മത്സരത്തില്‍ തന്നെ ലോക റെക്കോര്‍ഡ് പിറന്നു,
നേപ്പാള്‍ 20 ഓവറില്‍ 314/3 എന്ന അവിശ്വസനീയമായ സ്കോര്‍ നേടി, 300 കടക്കുന്ന ആദ്യ ടീമായി. റെക്കോര്‍ഡ് ഇവിടെയും അവസാനിച്ചില്ല. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശര്‍മ്മയെയും ദക്ഷിണാഫ്രിക്കയുടെ സ്റ്റാര്‍ ബാറ്റര്‍ ഡേവിഡ് മില്ലറെയും മറികടന്ന് 34 പന്തില്‍ അതിവേഗ ടി20 സെഞ്ച്വറി നേടി നേപ്പാളിന്റെ തന്നെ കുശാല്‍ മല്ലയും മറ്റൊരു ചരിത്രമെഴുതി. 50 പന്തില്‍ 8 ഫോറും 12 സിക്‌സും സഹിതം മല്ല 137 റണ്‍സുമായി പുറത്താകാതെ നിന്നു. ഏഷ്യൻ ഗെയിംസിലെ മത്സരങ്ങള്‍ക്ക് ടി20 പദവി നല്‍കുമെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ICC) നേരത്തെ സ്ഥിരീകരിച്ചിരുന്നു.
ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ടി20 സ്‌കോറുകള്‍
1: നേപ്പാള്‍ - 314/4 vs മംഗോളിയ (2023)
2: അഫ്ഗാനിസ്ഥാൻ - 278/3 vs അയര്‍ലൻഡ് (2019)
3: ചെക്ക് റിപ്പബ്ലിക് - 278/4 vs തുര്‍ക്കി (2019)
4: ഓസ്‌ട്രേലിയ - 263/3 vs ശ്രീലങ്ക (2016)
5: ശ്രീലങ്ക 260/6 vs കെനിയ (2007)
Post a Comment