സംസ്ഥാനത്ത് സ്വർണവില ഇടിഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 44040 രൂപയിലും, ഗ്രാമിന് 10 രൂപ കുറഞ്ഞ് 5505 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ആഗോള വിപണിയിലെ വിലയിടിവാണ് പ്രാദേശിക ആഭരണ വിപണികളിലും പ്രതിഫലിച്ചത്. ആഭരണങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ബുക്കിംഗുകൾ നടത്തി വരും ദിവസങ്ങളിലെ നീക്കങ്ങൾ കൂടി നിരീക്ഷിക്കാവുന്നതാണ്. വില കൂടിയാൽ ബുക്കിംഗ് വിലയിലും, വില കുറഞ്ഞാൽ വിപണി വിലയിലും സ്വർണം സ്വന്തമാക്കാം.

Post a Comment