24 മരുന്നുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചു

 


മതിയായ ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയ 24 മരുന്നുകളുടെ പ്രത്യേക ബാച്ചുകള്‍ സംസ്ഥാനത്ത് നിരോധിച്ചു. ഡ്രഗ്‌സ് കൺട്രോൾ വകുപ്പിന്റെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ ഓഗസ്റ്റിൽ നടത്തിയ പരിശോധനയിൽ ഗുണനിലവാരം ഇല്ലാത്തതായി കണ്ടെത്തിയ മരുന്നുകളാണ് നിരോധിച്ചത്. ഇവയുടെ പട്ടിക ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് പുറത്തുവിട്ടു. ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവ തിരികെ വിതരണക്കാരന് നൽകണം.

Post a Comment

Previous Post Next Post