കണ്ണൂർ :ജില്ലാപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിലുൾപ്പെടുത്തി കുടുംബശ്രീ മിഷൻ മുഖേന നടപ്പാക്കുന്ന 'കഫേ അറ്റ് സ്കൂൾ -സ്കഫേ' പദ്ധതി 17 സ്കൂളുകളിൽക്കൂടി നടപ്പാക്കും. ഇതിനായി 36.50 ലക്ഷം രൂപ അനുവദിക്കാൻ ജില്ലാപഞ്ചായത്ത് യോഗം അംഗീകാരം നൽകി. യോഗത്തിൽ പ്രസിഡൻറ് പി.പി.ദിവ്യ അധ്യക്ഷയായി.
വൈസ് പ്രസിഡൻറ് അഡ്വ. ബിനോയ് കുര്യൻ, സ്ഥിരംസമിതി അധ്യക്ഷരായ വി.കെ.സുരേഷ് ബാബു, യു.പി.ശോഭ, അഡ്വ. കെ.കെ.രത്നകുമാരി, സെക്രട്ടറി എ.വി.അബ്ദുലത്തീഫ് തുടങ്ങിയവർ പങ്കെടുത്തു.
📮രണ്ടരലക്ഷം രൂപ അനുവദിച്ച സ്കൂളുകൾ (മുറി സൗകര്യമില്ലാത്തത്):-
ജി.എച്ച്.എസ്.എസ്. ശ്രീപുരം-ഉദയഗിരി, ജി.എച്ച്.എസ്.എസ്. ചിറ്റാരിപ്പറമ്പ്, എം.എ.എസ്.എസ്.ജി.എച്ച്.എസ്.എസ്. എട്ടിക്കുളം, ജി.എച്ച്.എസ്. രയരോം, സി.എച്ച്.എം.കെ.എസ്. ജി.എച്ച്.എസ്.എസ്. മാട്ടൂൽ, സി.എച്ച്.എം.എം. എച്ച്.എസ്.എസ്. തില്ലങ്കേരി, എ.കെ.ജി.എം. ജി.എച്ച്.എസ്.എസ്. പെരളശ്ശേരി, എടയന്നൂർ എച്ച്.എസ്. ആൻഡ് വി.എച്ച്.എസ്.ഇ. ബ്ലോക്ക്, ജി.എച്ച്.എസ്.എസ്. ഫോർ ബോയ്സ് ചെറുകുന്ന്, ജി.എച്ച്.എസ്.എസ്. ഫോർ ഗേൾസ് ചെറുകുന്ന്, ജി.എച്ച്.എസ്.എസ്. കൊയ്യം, ജി.എച്ച്.എസ്.എസ്. ചുഴലി, സി.എച്ച്.എം.എസ്. ജി.എച്ച്.എസ്.എസ്. വളപട്ടണം, ജി.എച്ച്.എസ്.എസ്. പാല.
📮അരലക്ഷം അനുവദിച്ച സ്കൂളുകൾ (മുറിസൗകര്യമുള്ളത്):-
ജി.എച്ച്.എസ്.എസ്. ചെറുതാഴം, നിർമല എച്ച്.എസ്.എസ്. ചെമ്പേരി, ഇ.എം.എസ്.എസ്. ജി.എച്ച്.എസ്.എസ്. പാപ്പിനിശ്ശേരി
Post a Comment