പൊതുവിതരണ വകുപ്പിന്റെ പ്രത്യേക അറിയിപ്പ്

 



(1) 2023 ആഗസ്റ്റ് മാസത്തെ റേഷനോടൊപ്പം, ഓണം പ്രമാണിച്ച് വെള്ള (NPNS), നീല (NPS) കാർഡുകൾക്ക് അധികമായി അനുവദിച്ചിട്ടുള്ള സ്പെഷ്യൽ അരിയുടെ വിതരണം നാളെ മുതൽ (11.08.2023) ആരംഭിക്കുന്നതാണ്. 


(2) വെള്ള (NPNS), നീല (NPS) കാർഡുകൾക്ക് സ്പെഷ്യൽ അരി 5 കിലോ വീതം കിലോയ്ക്ക്  10.90/- രൂപാ നിരക്കിൽ വിതരണം ചെയ്യുന്നതാണ്.


(3) AAY (മഞ്ഞ) വിഭാഗത്തിലുള്ള വൈദ്യൂതീകരിക്കപ്പെട്ട വീടുകളിലെ കാർ‍ഡിന് ജൂലൈ-ആഗസ്റ്റ്-സെപ്റ്റംബ‍ർ ത്രൈമാസ കാലയളവിലേയ്ക്ക് നിലവിൽ അനുവദിച്ചിട്ടുള്ള 0.5 ലിറ്റ‍ർ മണ്ണെണ്ണയ്ക്ക് പുറമേ 0.5 ലിറ്റ‍ർ മണ്ണെണ്ണ കൂടി അധികമായി ലഭിക്കുന്നതാണ് (മണ്ണെണ്ണയുടെ വില ലിറ്ററിന് 69/- രൂപ).

Post a Comment

Previous Post Next Post