ആമസോണില്‍ മൊബൈല്‍ ഓര്‍ഡര്‍ ചെയ്ത് കാത്തിരുന്നു, കൊറിയര്‍ വന്ന പെട്ടി പൊട്ടിച്ച ജോസ്മി ഞെട്ടി !

 


കണ്ണൂര്‍: ആമസോണില്‍ ഫോണ്‍ ബുക്ക് ചെയ്ത യുവതിക്ക് ലഭിച്ചത് മരക്കഷ്ണമെന്ന് പരാതി. കണ്ണൂര്‍ മഞ്ഞളാംപുറത്തെ ജോസ്മിക്കാണ് ഫോണിന് പകരം മരക്കഷ്ണം കിട്ടിയത്.


യുവതിയുടെ പരാതിയില്‍ കേളകം പൊലീസ് കേസെടുത്തു. 7299 രൂപയുടെ റെഡ്മി ഫോണാണ് ജോസ്മി ജോമി ആമസോണില്‍ ഓര്‍ഡര്‍ ചെയ്തത് . എന്നാല്‍ കിട്ടിയത് ഫോണ്‍ ആകൃതിയില്‍ വെട്ടിയെടുത്ത മരക്കഷ്ണമാണ്.

ജൂലൈ 13നാണ് ജോസ്മി ആമസോണിലൂടെ മൊബൈല്‍ ഫോണ്‍ ബുക്ക് ചെയ്തത്. ഇരുപതാം തീയതി ഓര്‍ഡര്‍ ചെയ്ത ഫോണ്‍ വീട്ടിലെത്തി. മുരിങ്ങോടിയിലുളള ഏജൻസിയാണ് ആമസോണ്‍ കവറെത്തിച്ചത്. ക്യാഷ് ഓണ്‍ ഡെലിവറി ആയതിനാല്‍ കൊറിയറുമായി വന്നയാള്‍ക്ക് 7299 രൂപയും നല്‍കി. കവര്‍ തുറന്നു നോക്കിയപ്പോഴാണ് ഫോണിന്‍റെ പെട്ടിയില്‍ മരക്കഷ്ണം കണ്ടത്. കവര്‍ പൊട്ടിച്ച നിലയിലായിരുന്നുവെന്ന് ജോസ്മി പറയുന്നു.

പറ്റിക്കപ്പെട്ടന്ന് മനസിലായ ഉടനെ തന്നെ കൊറിയറുമായി വന്നയാളെ സംഭവം വിളിച്ചറിയിച്ചു. മൂന്ന് ദിവസത്തിനുളളില്‍ റിട്ടേണ്‍ എടുക്കാമെന്നായിരുന്നു മറുപടി. പിന്നീട് കസ്റ്റമര്‍ കെയറിലും പരാതിപ്പെട്ടു. പണം തിരിച്ചുതരാമെന്ന് മറുപടി വന്നു. എന്നാല്‍ ഫോണ്‍ കൈപ്പറ്റിയതുകൊണ്ട് പണം തിരിച്ചുതരാനാകില്ലെന്ന് കമ്ബനി തിങ്കളാഴ്ച അറിയിച്ചു. ഇതോടെയാണ് പരാതിയുമായി ജോസ്മി പൊലീസ് സ്റ്റേഷനിലെത്തിയത്. പല ഏജൻസികള്‍ വഴിയാണ് കൊറിയര്‍ യുവതിയുടെ വീട്ടിലെത്തിയത്. ഇതിനിടയില്‍ പെട്ടി തുറന്ന് മൊബൈല്‍ മാറ്റി മരക്കഷ്ണം വച്ചതെന്നാണ് നിഗമനം.

Post a Comment

Previous Post Next Post