സംസ്ഥാനത്ത് ആറ് മാസമായി റേഷൻ വിഹിതം കൈപ്പറ്റാത്ത മഞ്ഞ കാര്‍ഡ് ഉടമകളുടെ വീടുകളില്‍ പരിശോധന നടത്താൻ ഭക്ഷ്യപൊതുവിതരണ വകുപ്പ്.

 


അന്ത്യോദയ അന്നയോജന - എഎവൈ കാര്‍ഡ് ഉടമകളായ റേഷൻ വിഹിതം കൈപ്പറ്റാത്തവരുടെ വീടുകളില്‍ താലൂക്ക് റേഷനിങ് ഇൻസ്പെക്ടര്‍മാരെ അയച്ചു പരിശോധന നടത്താനാണ് തീരുമാനം. അനര്‍ഹമായി കാര്‍ഡുകള്‍ കൈവശം വയ്ക്കുന്നുണ്ടോ എന്ന് കണ്ടെത്താനാണ് പരിശോധനയെന്ന് ഭക്ഷ്യ, സിവില്‍ സപ്ലൈസ് മന്ത്രി ജി ആര്‍ അനിൽ.


“ _പ്രതിമാസം 30 കിലോ അരിയും മൂന്ന് കിലോ ഗോതമ്ബും രണ്ട് കിലോ ആട്ടയും സൗജന്യനിരക്കിലും ഒരു കിലോ പഞ്ചസാര കിലോയ്ക്ക് 21 രൂപയ്ക്കും എഎവൈ കാര്‍‍ഡുകള്‍ക്ക് ലഭിക്കുന്നുണ്ട്. എന്നിട്ടും റേഷൻ കൈപ്പറ്റാത്തതാണു സംശയത്തിന് കാരണം._ ”

Post a Comment

Previous Post Next Post