എറണാകുളത്ത് ഹോട്ടലിൽ യുവതി കുത്തേറ്റ് മരിച്ചു; ഒപ്പമുണ്ടായിരുന്നയാൾ അറസ്റ്റിൽ

 


കൊച്ചി: നഗരമധ്യത്തിലെ ഹോട്ടലിൽ യുവതിയെ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി. ഒപ്പമുണ്ടായിരുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

ചങ്ങനാശേരി സ്വദേശിനി രേഷ്മ (27) ആണ് കൊല്ലപ്പെട്ടത്. കോഴിക്കോട് ബാലുശേരി സ്വദേശി നൗഷീദ് (31) ആണ് പോലീസ് പിടിയിലായത്. ഇയാളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.

കലൂർ പൊറ്റക്കുഴി ഭാഗത്തെ ഹോട്ടലിൽ ബുധനാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. രേഷ്മയ്ക്ക് കഴുത്തിന് പുറകിലാണ് കുത്തേറ്റതെന്ന് പോലീസ് പറഞ്ഞു. പോലീസ് എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

രേഷ്മ എറണാകുളത്ത് ലാബ് അറ്റൻഡർ ആണെന്നാണ് വിവരം. നൗഷീദ് ഹോട്ടലിൽ കെയർ ടേക്കറാണ്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ലെന്നും പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് നൗഷീദ് പറയുന്നതെന്നും പോലീസ് അറിയിച്ചു.

സമൂഹമാധ്യമത്തിലൂടെ രേഷ്മയുമായി മൂന്ന് വർഷത്തിലേറെയായി അടുപ്പമുണ്ടെന്നും രണ്ടു ദിവസമായി തന്റെ കൂടെയുണ്ടെന്നുമാണ് നൗഷീദ് പറഞ്ഞതെന്നും ബുധനാഴ്ചയാണ് വന്നതെന്ന് പിന്നീട് മാറ്റിപ്പറഞ്ഞതായും പോലീസ് അറിയിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post