കണ്ണൂര്‍: കണ്ണൂരില്‍ എക്സൈസ് ഓഫിസര്‍ ട്രെയിനില്‍ നിന്നും വീണു മരിച്ചു.കാസര്‍കോട്ടു നിന്നും കണ്ണൂരിലേക്ക് ജോലികഴിഞ്ഞി വീട്ടിലേക്ക് തിരിച്ചു മടങ്ങുകയായിരുന്ന കാസര്‍കോട്ടെ എക്‌സൈസ് പ്രിവന്റീവ് ഓഫീസറാണ് ട്രെയിനില്‍ നിന്ന് വീണു ദാരുണമായിമരിച്ചത്.
കണ്ണൂര്‍ കല്യാശേരി സ്വദേശി പി അശോകനാ(52)ണ് മരിച്ചത്.
എക്‌സൈസ് കാസര്‍കോട് ഡിവിഷന്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസറായിരുന്നു. ശനിയാഴ്ച രാത്രി കാസര്‍കോടുനിന്ന് കാച്ചേഗുഡേ എക്‌സ്പ്രസ് ട്രയിനില്‍ നാട്ടിലേക്ക് തിരിച്ചുപോകവേ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനു സമീപത്ത് എത്താറായപ്പോള്‍ ആണ് അപകടം. ട്രെയിൻ വാതിലിനടുത്തു നില്‍ക്കവ അബദ്ധത്തില്‍ തെറിച്ചുവീഴുകയായിരുന്നുവെന്നാണ് വിവരം.
സംഭവസ്ഥലത്തുവച്ചുതന്നെ മരണപ്പെട്ടു. മൃതദേഹം ഞായറാഴ്ച രാവിലെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ വച്ച് പോസ്റ്റുമോര്‍ട്ടം നടത്തി. കല്യാശേരിയിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് ശേഷം സംസ്‌കാരം നടക്കും. ഒന്നരവര്‍ഷം മുമ്ബാണ് അശോകന്‍ കാസര്‍കോട് ഡിവിഷന്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസറായി എത്തിയത്. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. .

Post a Comment