സംസ്ഥാനത്ത് ചെങ്കണ്ണ് രോഗം പടരുന്നു;അറിയാം ലക്ഷണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും

 



കണ്ണൂർ: കാലാവസ്ഥ വ്യതിയാനം മൂലം ചെങ്കണ്ണും വ്യാപകമാകുന്നു കാലം തെറ്റിയും നില്‍ക്കുന്ന ചൂടാണ് വ്യാപകമാകാൻ കാരണമാകുന്നതെന്നാണ് സൂചന.

ജില്ലയില്‍ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിലായി നിരവധിപേര്‍ ചെങ്കണ്ണ് ബാധിച്ച്‌ ചികിത്സ തേടിയെത്തുന്നുണ്ട്. വിദ്യാര്‍ഥികള്‍ക്കാണ് രോഗബാധ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതുമൂലം കൂടുതല്‍ പേരിലേക്ക് പകരുന്നു.


•ലക്ഷണങ്ങള്‍

കണ്ണില്‍ ചൊറിച്ചില്‍

കണ്‍പോളകളിലെ തടിപ്പ്

കണ്ണുകള്‍ക്ക് ചുവപ്പ് നിറം

പീളകെട്ടല്‍

തലവേദന

വെളിച്ചമടിക്കുമ്ബോഴുള്ള അസ്വസ്ഥത

കണ്ണിനുള്ളിലെന്തോ പോയ അവസ്ഥ


•പ്രതിരോധ മാര്‍ഗങ്ങള്‍


സ്വയം ചികിത്സ ഒഴിവാക്കി കൃത്യമായ വൈദ്യ സഹായം തേടുക

കണ്ണിനും ശരീരത്തിനും വിശ്രമം നല്‍കുക

ശരിയായി ഉറങ്ങുക

ടി.വി, കമ്ബ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ ഉപയോഗം ഒഴിവാക്കുക

ചൂടുവെള്ളമുപയോഗിച്ച്‌ കണ്‍പോളകള്‍ വൃത്തിയാക്കുക

വെള്ളം നന്നായി കുടിക്കുക


•പകരാതിരിക്കാൻ

ചെങ്കണ്ണ് ബാധിച്ചവര്‍ പ്ലെയിൻ കണ്ണടകളോ, കൂളിങ് ഗ്ലാസോ ഉപയോഗിക്കുക

രോഗം ബാധിച്ചയാളുമായി അടുത്ത സമ്ബര്‍ക്കം ഒഴിവാക്കുക

രോഗി ഉപയോഗിച്ച സാമഗ്രികള്‍ മറ്റുള്ളവര്‍ ഉപയോഗിക്കാതിരിക്കുക

കണ്ണില്‍ സ്പര്‍ശിച്ചാല്‍ -കൈ വൃത്തിയാക്കുക

Post a Comment

Previous Post Next Post