കണ്ണൂര്‍: കാക്കയങ്ങാട് യൂദാശ്ലീഹായുടെ കപ്പേളയോടനുബന്ധിച്ചുള്ള തിരുസ്വരൂപം കത്തിച്ചനിലയില്‍. കണ്ണൂര്‍ എടത്തൊട്ടി സെന്റ് വിന്‍സന്റ് പള്ളിക്ക് കീഴില്‍ ഉള്ളതാണ് കപ്പേള. തിരുസ്വരൂപവും ഗ്രോട്ടോയും തീപിടിച്ച് കരിഞ്ഞനിലയിലാണ്.
പുലര്‍ച്ചെയാണ് സംഭവം. കപ്പേളയുടെ ചുമതലയുള്ള വികാരി ഫാ. രാജു ചൂരയ്ക്കല്‍ മുഴക്കുന്ന് പോലീസില്‍ പരാതി നല്കി.
പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കത്തിക്കാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന വസ്തുക്കള്‍ തൊട്ടടുത്തുനിന്ന് കണ്ടെത്തിയതായി സൂചനയുണ്ട്.

Post a Comment