കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് ചരക്ക് സര്‍വീസ് ഇന്ന് ആരംഭിക്കും

 


മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് കാര്‍ഗോ സര്‍വീസിന് ഇന്ന് തുടക്കമാകും. ഷാര്‍ജയിലേക്കാണ് ആദ്യ സര്‍വീസ്.

ഫ്ലാഗ് ഓഫ് വൈകുന്നേരം നാലിന് മന്ത്രിമാരായ എ.കെ. ശശീന്ദ്രൻ, പി.എ. മുഹമ്മദ് റിയാസ് എന്നിവര്‍ നിര്‍വഹിക്കും. ദ്രാവിഡൻ ഏവിയേഷൻ സര്‍വീസ് പ്രൈവറ്റ് ലിമിറ്റഡ് കമ്ബനിയാണ് സര്‍വീസ് നടത്തുന്നത്.


സ്‌പൈസ് ജെറ്റിന്‍റെ ഫ്രൈറ്റ് കാരിയര്‍ വിമാനമാണ് ഉപയോഗിക്കുക. ഇതിന് 18 ടണ്‍ വരെ ചരക്കുവഹിക്കാൻ കഴിയും. രണ്ടാമത്തെ സര്‍വീസ് നാളെ രാത്രി ഒൻപതിന് ദോഹയിലേക്കാണ്. 19ന് ദോഹയില്‍ നിന്ന് തിരികെ കണ്ണൂരിലേക്കും സര്‍വീസുണ്ട്.

Post a Comment

Previous Post Next Post