സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് തിരുവോണത്തിന് മുമ്പ് വിതരണം ചെയ്തത് 5,06,636 പേർക്ക്. 1,01,055 പേർ വാങ്ങാനുണ്ട്. ഉത്രാട ദിനമായിരുന്ന തിങ്കളാഴ്ച രാത്രി ഒമ്പത് മണി വരെയുള്ള കണക്കാണിത്.
ഓണത്തിന് മുമ്പ് വാങ്ങാൻ കഴിയാതിരുന്നവർക്ക് വെള്ളിയാഴ്ച കിറ്റ് നൽകും. സംസ്ഥാനത്ത് 5,87,691 എ എ വൈ കാർഡുകാർക്കും ക്ഷേമ സ്ഥാപനങ്ങളിലെ 20,000 അന്തേവാസികൾക്കും ആയിരുന്നു ഇത്തവണ അനുവദിച്ചത്. വെള്ളിയാഴ്ചയും കിറ്റ് വാങ്ങാൻ ആകാത്തവർക്ക് തൊട്ടടുത്ത ദിവസം നൽകിയേക്കും.
.jpeg)
Post a Comment