പ​ട്ടി​ക്ക് എ​ന്ത് ബ്ലാ​ക്മാ​ൻ... ചെറുപുഴയിലെ ബ്ലാ​ക്മാ​നെ പ​ട്ടി​ക​ടി​ച്ചു ?

 


ക​ണ്ണൂ​ർ: ദി​വ​സ​ങ്ങ​ളാ​യി ചെ​റു​പു​ഴ​യി​ലും പ​രി​സ​ര​ങ്ങ​ളി​ലും ഭീ​തി​പ​ര​ത്തി​യി​രു​ന്ന ബ്ലാ​ക്മാ​നെ പ​ട്ടി​ക​ടി​ച്ചു​വെ​ന്ന് സം​ശ​യം. ക​ഴി​ഞ്ഞ ദി​വ​സം ഇ​രു​ട്ടി​ന്‍റെ മ​റ​വി​ലെ​ത്തി​യ ബ്ലാ​ക്മാൻ കു​ര​ച്ചു​ചാ​ടി​യ നാ​യ​യെ ക​ണ്ട് പ​രി​ഭ്ര​മി​ച്ച് ഓ​ടി ര​ക്ഷ​പെ​ട്ടു​വെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു.


ചെ​റു​പു​ഴ ഇ​ട​വ​ര​മ്പി​ലാ​ണ് സം​ഭ​വം. ക​ഴി​ഞ്ഞ രാ​ത്രി 12.30 ഓ​ടെ ഇ​ട​വ​ര​മ്പി​ലെ അ​ഖി​ല്‍ മ​നോ​ജി​ന്‍റെ വീ​ട്ടി​ന്‍റെ പ​രി​സ​ര​ത്ത് എ​ത്തി​യ ബ്ലാക്മാൻ പേ​ടി​ച്ചോ​ടി​യ​ത്. അ​ഖി​ലി​ന്‍റെ സ​ഹോ​ദ​രി​യു​ടെ കു​ട്ടി ക​ര​യു​ന്ന​തി​നാ​ല്‍ വീ​ട്ടു​കാ​ര്‍ ഉ​റ​ങ്ങാ​തെ ഇ​രി​ക്കു​ക​യാ​യി​രു​ന്നു.


അ​തി​നി​ട​യി​ലാ​ണ് ഇ​വ​രു​ടെ വ​ള​ര്‍​ത്തു​നാ​യ പെ​ട്ടെ​ന്ന് കു​ര​ച്ചു​ചാ​ടി​യ​ത്. അ​സാ​ധാ​ര​ണ​മാ​യി നാ​യ കു​ര​ച്ച​തോ​ടെ വീ​ട്ടു​കാ​ര്‍ പു​റ​ത്തി​റ​ങ്ങി നോ​ക്കി. പി​ന്നാ​ലെ​യാ​ണ് പേ​ടി​ച്ച് നി​ല​വി​ളി​ച്ച് ക​റു​ത്ത രൂ​പം ഓ​ടി​മ​റ​യു​ന്ന​ത് ക​ണ്ട​ത്.


വെ​പ്രാ​ള​ത്തി​ൽ ക​യ്യാ​ല​യു​ടെ ക​ല്ലു​ക​ൾ മ​റി​ച്ചി​ട്ടാ​യി​രു​ന്നു ബ്ലാ​ക്മാ​ന്‍റെ ഓ​ട്ടം. നാ​യ​യും ബ്ലാ​ക്മാ​ന് പി​ന്നാ​ലെ ഓ​ടി​യ​തി​നാ​ൽ ക​ടി​യേ​റ്റി​രി​ക്കാം എ​ന്നാ​ണ് വീ​ട്ടു​കാ​രു​ടെ അ​നു​മാ​നം.


ചെ​റു​പു​ഴ ഭാ​ഗ​ത്ത് ദി​വ​സ​ങ്ങ​ളാ​യി ബ്ലാ​ക്മാ​ൻ സാ​ന്നി​ധ്യം ഉ​ണ്ട്. നാ​ട്ടു​കാ​ർ സം​ഘ​ടി​ച്ച് രാ​ത്രി തി​ര​ച്ചി​ൽ ന​ട​ത്തി​യി​ട്ടും ആ​ളെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല.


അ​തി​നി​ടെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ ബ്ലാ​ക്മാ​ൻ പ​തി​ഞ്ഞെ​ങ്കി​ലും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭി​ച്ചി​ല്ല. ആ​ക്ര​മ​ണ​കാ​രി അ​ല്ലാ​ത്ത​തി​നാ​ൽ പോ​ലീ​സും വ​ലി​യ ഗൗ​ര​വും കാ​ണി​ച്ചി​ല്ല.

Post a Comment

Previous Post Next Post