കണ്ണൂര്‍:നോഹയുടെ പേടകവും ലണ്ടൻ ബ്രിഡ്ജും കണ്ണൂരിന് അവിസ്മരണീയ കാഴ്ചകള്‍ സമ്മാനിച്ച ഡിജെ അമ്യൂസ്മെന്റ് പാലക്കാട് കണ്ണൂര്‍ പോലീസ് മൈതാനിയില്‍ സജ്ജമാക്കിയ ടൈറ്റാനിക് ഓണം ഫെയറില്‍ തിരക്കേറുന്നു.
ടൈറ്റാനിക് സിനിമയിലെ അതിമനോഹരമായ കാഴ്ചകള്‍, നിരവധി സ്റ്റാളുകള്‍,ഫുഡ് കോര്‍ട്ട്, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഉല്ലസിക്കാൻ ആവശ്യമായ അമ്യൂസ്മെന്റ് പാര്‍ക്ക് എന്നിവയും ടൈറ്റാനിക്കില്‍ ഒരുക്കിയിട്ടുണ്ട്. വീട്ടിലേക്ക് ആവശ്യമായ ഫര്‍ണിച്ചറുകള്‍ രാജസ്ഥാൻ ബെഡ്ഷീറ്റുകള്‍, കിച്ചൻ ഉപകരണങ്ങള്‍, ഫാൻസി ഐറ്റംസ്,നോര്‍ത്ത് ഇന്ത്യൻ ഭക്ഷണ വിഭവങ്ങള്‍, വിവിധതരം അമ്യൂസ്മെന്റ് റൈഡുകള്‍ എന്നിവയാണ് ടൈറ്റാനിക്കില്‍ ഒരുക്കിയത്.രാവിലെ 11മണിമുതല്‍ രാത്രി 9 30 വരെ യാണ് പ്രദര്‍ശനം ഇവിടെയെത്തുന്നവര്‍ക്ക് പ്രത്യേക പാര്‍ക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.

Post a Comment