ചെറുപുഴ: ബ്ലാക്ക്മാനെ പിടിച്ചെന്ന വ്യാജ പ്രചരണം ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു. സമൂഹമാധ്യമങ്ങളിൽ കൂടി പ്രചരിക്കുന്ന വാർത്ത തെറ്റാണെന്ന് ചെറുപുഴ സിഐ ടി.പി. ദിനേശ് കുമാർ പറഞ്ഞു.
പാടിയോട്ടുചാലിൽ ബ്ലാക്ക്മാനെ പിടികൂടിയെന്ന ശബ്ദ സന്ദേശവും ചിത്രവുമാണ് പ്രദർശിപ്പിച്ചത്. ഒരു കൂട്ടം ആളുകൾ ചേർന്ന് ഒരാളുടെ രണ്ടു കൈകൾ കെട്ടിയ നിലയിലുള്ള ഒരു പടവും ശബ്ദ സന്ദേശവും ഇന്നലെ രാവിലെ മുതലാണ് നവമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. ഇയാളുടെ ശരീരത്തിലെ കറുപ്പ് നിറം കഴുകി കളയുകയാണന്ന രീതിയിലുള്ളതായിരുന്നു ശബ്ദ സന്ദേശം. ഇതോടെ സത്യസ്ഥിതിയറിയാനും ആളാരാണെന്ന് അറിയാനും ആളുകൾ തിരക്ക് കൂട്ടി.
പോലീസ് സ്റ്റേഷനിലെയും മാധ്യമ പ്രവർത്തകരുടേയും ഫോണുകൾക്ക് വിശ്രമമില്ലായിരുന്നു. എല്ലാവർക്കും അറിയേണ്ടത് ബ്ലാക്ക്മാൻ ആരാണെന്നതായിരുന്നു. ഏറെ നേരം കഴിഞ്ഞാണ് പ്രചരണങ്ങൾ തെറ്റാണെന്ന് മനസിലായത്.

Post a Comment