ഹെവി വാഹനങ്ങളില്‍ ഡ്രൈവര്‍മാര്‍ക്കും ക്യാബിന്‍ യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് നിർബന്ധമാക്കുന്നതിനുള്ള സമയപരിധി ഒക്ടോബര്‍ 30 വരെ നീട്ടി. ഗതാഗത മന്ത്രി ആന്റണി രാജുവാണ് വിവരം അറിയിച്ചത്. സെപ്തംബര്‍ 1 മുതല്‍ സീറ്റ് ബെല്‍റ്റ് കര്‍ശനമാക്കുമെന്ന് മുന്‍പ് തീരുമാനിച്ചിരുന്നു. റോഡ് സുരക്ഷ സംബന്ധിച്ച് ചേര്‍ന്ന ഉന്നതതല അവലോകന യോഗത്തിലാണ് തീയതികളില്‍ മാറ്റം വരുത്താന്‍ ധാരണയായത്.
ബസുകളില്‍ സീറ്റ് ബെല്‍റ്റ്; സമയപരിധി നീട്ടി
Alakode News
0
Post a Comment