സംസ്ഥാനത്ത് ക്ഷേമ പെന്‍ഷനുകളുടെ വിതരണം ഇന്ന് തുടങ്ങും. മെയ്, ജൂണ്‍ മാസങ്ങളിലെ പെന്‍ഷനാണ് വിതരണം ചെയ്യുക. 3200 രൂപ വീതം 60 ലക്ഷത്തോളം പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. പെന്‍ഷന്‍ വിതരണത്തിനായി 1762 കോടി രൂപ ധനവകുപ്പ് അനുവദിച്ചു. സാമൂഹ്യസുരക്ഷാ പെന്‍ഷന് 1550 കോടിയും ക്ഷേമനിധി ബോര്‍ഡുകള്‍ക്ക് 212 കോടിയുമാണ് നല്‍കിയത്. സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ 26.74 ലക്ഷം പേര്‍ക്ക് ബാങ്ക് അക്കൗണ്ടില്‍ തുക എത്തും.

Post a Comment