ആലക്കോട്: കനകക്കുന്നില്‍ നിന്നും രാജവെമ്ബാലയെ പിടികൂടി. പള്ളിപ്പറമ്ബില്‍ സണ്ണി മാത്യുവിന്റെ വീട്ടുമുറ്റത്തു വളച്ചാക്കുകള്‍ക്കിടയില്‍ നിന്നുമാണ് രാജവെമ്ബാലയെ പിടികൂടിയത്.
10 അടിയിലേറെ നീളമുണ്ടായിരുന്നു ഇതിന്
ഇന്ന് ഉച്ചയോടെ സണ്ണി മാത്യു ആണ് പാമ്ബിനെ ആദ്യം കണ്ടത് ഈ സമയം വീട്ടുകാര്‍ വീട്ടില്‍ത്തന്നെ ഉണ്ടായിരുന്നു. ഉടൻ തന്നെ കരുവഞ്ചാല്‍ ഫോറസ്റ്റ് അധികൃതരെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കരുവഞ്ചാല്‍ സെക്ഷൻ ഫോറസ്റ്റ് ഓഫീസര്‍ കെ മധുവിന്റെ നേതൃത്വത്തില്‍ ഫോറസ്റ്റ് സ്‌നേക്ക് റസ്‌ക്കര്‍ ഷാജി ബക്കളം രാജവെമ്പാലയെ പിടികൂടി
തളിപ്പറമ്പ് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പി.രതീശന്റെ നിര്‍ദ്ദേശപ്രകാരം പാമ്ബിനെ കാട്ടിലേക്ക് തുടന്ന് വിട്ടു.

Post a Comment