ആലക്കോട് ഗ്രാമപഞ്ചായത്ത് ഡിജിറ്റൽ ആകുന്നു:ഡ്രോൺ സർവ്വേ തുടങ്ങി

 


ആലക്കോട്: ആലക്കോട് പഞ്ചായത്ത് സമഗ്ര വികസന ആസൂത്രണത്തിനും പൊതു ആസ്തി സംരക്ഷണത്തിനും ഭൂവിനിയോഗ സ്ഥിതിവിവര കണക്കുകൾ ശേഖരിക്കുന്നതിനും ഡിജിറ്റൽ സർവേ നടത്തുന്നു.ഇതിന്റെ ഭാഗമായുള്ള ഡ്രോൺ സർവ്വേക്ക് തുടക്കമായി. സമഗ്ര വികസന പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിന് ഏറെ ഫലപ്രദമായ ശാസ്ത്രീയ സംവിധാനമാണ് സ്പെഷ്യൽ ഡാറ്റ കണക്ഷൻ ജിഐഎസ് മാപ്പിങ് വഴിയുള്ള ഡാറ്റ കളക്ഷൻ.സർവ്വേ പൂർത്തിയാകുന്നതോടെ ആലക്കോട് ഗ്രാമപഞ്ചായത്തിലെ കെട്ടിടങ്ങൾ,റോഡുകൾ, തോടുകൾ, കൃഷിഭൂമി, തരിശുഭൂമി തുടങ്ങിയ എല്ലാ വിവരങ്ങളും ശേഖരിച്ച് ഡിജിറ്റലൈസ് ചെയ്യുന്നതാണ്.

പദ്ധതി ആസൂത്രണം അടിസ്ഥാന സൗകര്യ വികസനം പദ്ധതി നിർവഹണം പരിസ്ഥിതി സംരക്ഷണം ദുരന്തനിവാരണം തുടങ്ങിയവർക്കെല്ലാം പ്രസ്തുത വിവരങ്ങൾ ഉപയോഗപ്രദമാകുന്നതാണ്. കൃത്യതയാർന്നതും ഉയർന്ന ഗുണനിലവാരം ഉള്ളതും ശാസ്ത്രീയവുമായാണ് ജിഐഎസ് മാപ്പിലൂടെ വിവരങ്ങൾ ശേഖരിക്കുന്നത്. കൂടാതെ പഞ്ചായത്തിലെ മുഴുവൻ കെട്ടിടങ്ങളുടെ വിവരശേഖരണവും നടത്തി ഓരോ കുടുംബത്തെ കുറിച്ചുള്ള വ്യക്തമായ ദിശാസൂചികകളും അടിസ്ഥാന വിവരങ്ങളും പദ്ധതിയുടെ ഭാഗമായി ശേഖരിക്കുന്നുണ്ട്.

Post a Comment

Previous Post Next Post