എ.ഐ കാമറകളുടെ പ്രവര്‍ത്തനം പഠിക്കാന്‍ മഹാരാഷ്ട്ര ട്രാന്‍സ്‌പോര്‍ട്ട് കമീഷണര്‍ കേരളത്തില്‍




തിരുവനന്തപുരം: സംസ്ഥാനത്ത് സ്ഥാപിച്ച എ.ഐ കാമറകളുടെ പ്രവര്‍ത്തനം പഠിക്കാൻ മഹാരാഷ്ട്ര ട്രാൻസ്‌പോര്‍ട്ട് കമീഷണര്‍ വിവേക് ഭീമാൻവര്‍ ഗതാഗതമന്ത്രി ആൻറണി രാജുവുമായി കൂടിക്കാഴ്ച നടത്തി.


കേരള മാതൃകയില്‍ എ.ഐ കാമറകള്‍ മഹാരാഷ്ട്രയില്‍ സ്ഥാപിക്കാൻ മന്ത്രിതലത്തില്‍ ചര്‍ച്ച നടത്തുമെന്ന് അദ്ദേഹം അറിയിച്ചു.


ജില്ല കണ്‍ട്രോള്‍ റൂം, സ്റ്റേറ്റ് കണ്‍ട്രോള്‍ റൂം എന്നിവ സന്ദര്‍ശിച്ച അദ്ദേഹം, ഗതാഗത കമീഷണറേറ്റില്‍ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. എ.ഐ കാമറ പദ്ധതിയുടെ കൂടുതല്‍ വിവരങ്ങള്‍ക്കായി കെല്‍ട്രോണ്‍ സംഘത്തെ മഹാരാഷ്‌ട്രയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.


കാമറകള്‍ സംബന്ധിച്ച വിശദാംശങ്ങളറിയാനായി തമിഴ്‌നാട് ജോയന്‍റ് ട്രാൻസ്‌പോര്‍ട്ട് കമീഷണര്‍ എ.എ. മുത്തുവിന്‍റെ നേതൃത്വത്തിലുള്ള സംഘം ഗതാഗത മന്ത്രിയുമായി കഴിഞ്ഞ മാസം അവസാനം കൂടിക്കാഴ്ച നടത്തിയിരുന്നു. എ.ഐ കാമറകള്‍ സ്ഥാപിച്ചതോടെ കേരളത്തില്‍ വാഹനാപകടങ്ങളും അപകട മരണങ്ങളും ഗണ്യമായി കുറഞ്ഞെന്നും മറ്റ് സംസ്ഥാനങ്ങളും ഇതേ മാതൃകയില്‍ കാമറ സ്ഥാപിക്കാൻ ആഗ്രഹം പ്രകടിപ്പിക്കുന്നതിലൂടെ പദ്ധതി വിജയമാണെന്നാണ് വ്യക്തമാകുന്നതെന്നും മന്ത്രി അറിയിച്ചു.

Post a Comment

Previous Post Next Post