കോട്ടയം: വെള്ളൂരില്‍ മൂവാറ്റുപുഴയാറില്‍ ഒഴുക്കില്‍പ്പെട്ട് കുടുംബത്തിലെ 3 പേര്‍ മരിച്ചു. മുളന്തുരുത്തി അരയങ്കാവ് സ്വദേശി ജോണ്‍സണ്‍, മകൻ, ജോണ്‍സന്റെ സഹോദരന്റെ മകള്‍ എന്നിവരാണ് മരിച്ചത്.
മൂന്ന് പേരുടേയും മൃതദേഹം കണ്ടെത്തി. കുടുംബത്തിലെ ഒൻപത് പേരാണ് പുഴയില്‍ കുളിക്കാൻ ഇറങ്ങിയത്. മൂന്ന് പേര്‍ ഒഴുക്കില്‍പെടുകയായിരുന്നു.
അരയങ്കാവ് സ്വദേശി ജോണ്‍സണും സഹോദരങ്ങളും അവരുടെ മക്കളും രാവിലെയാണ് മൂവാറ്റുപുഴ ആറില്‍ കുളിക്കാൻ ഇറങ്ങിയത്. ചെറുകര പാലത്തിന് സമീപമായിരുന്നു അപകടമുണ്ടായത്. കനത്ത ഒഴുക്ക് ഉണ്ടായിരുന്ന സ്ഥലതാണ് 9 പേരടങ്ങുന്ന സംഘം കുളിക്കാൻ ഇറങ്ങിയത് . ഇവരില്‍ മൂന്ന് പേര്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു.
മറ്റുള്ളവരെ നാട്ടുകാര്‍ ഇടപെട്ട് രക്ഷപ്പെടുത്തി. ഒഴുക്കില്‍ പെട്ടവര്‍ക്ക് വേണ്ടി നാട്ടുകാരും വെള്ളൂരില്‍ നിന്നുള്ള പോലീസ് സംഘവും അഗ്നിരക്ഷാസേന അംഗങ്ങളും ചേര്‍ന്നാണ് സ്ഥലത്ത് തിരച്ചില്‍ നടത്തിയത്. ഉച്ചയോടെ മൂന്നുപേരുടെയും മൃതദേഹം കണ്ടെത്തി. അരയന്‍കാവ് സ്വദേശി ജോണ്‍സന്‍, ജോണ്‍സന്റെ സഹോദരീപുത്രന്‍ അലോഷി , സഹോദരന്റെ മകള്‍ ജിസ്മോള്‍ എന്നിവരാണ് മരിച്ചത്.
ജിസ്മോള്‍ ഒഴുക്കില്‍പെട്ടതിനെ തുടര്‍ന്ന് അലോഷിയും ജോണ്‍സനും രക്ഷിക്കാൻ വെള്ളത്തില്‍ ഇറങ്ങുകയായിരുന്നു. അരയന്‍കാവ് സ്വദേശികളായ ബന്ധുക്കള്‍ വിദേശത്തുനിന്ന് എത്തിയതിനെത്തുടര്‍ന്നാണ് സ്ഥലത്ത് കുളിക്കാനിറങ്ങിയത്. മരിച്ചവരുട മൃതദേഹങ്ങള്‍ ഇൻവെസ്റ്റ് നടപടികള്‍ക്ക് ശേഷം കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Post a Comment