സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ള്‍​ക്ക് ഇ​നി അ​ഞ്ച് ദി​വ​സം അ​വ​ധി; റേ​ഷ​ൻ ക​ട​ക​ൾ ഞാ​യ​റാ​ഴ്ച തു​റ​ക്കം

 


തി​രു​വ​ന​ന്ത​പു​രം: ഓ​ണം പ്ര​മാ​ണി​ച്ച് സം​സ്ഥാ​ന​ത്ത് ഇ​നി അ​വ​ധി​യു​ടെ നാ​ളു​ക​ൾ. ഇ​ന്ന് മു​ത​ൽ നാ​ല് ദി​വ​സ​ത്തേ​ക്ക് തു​ട​ർ​ച്ച​യാ​യി ബാ​ങ്ക് അ​വ​ധി​യാ​ണ്. 30ന് ​ബാ​ങ്ക് പ്ര​വ​ർ​ത്തി​ക്കും. എ​ന്നാ​ൽ 31ന് ​അ​വ​ധി​യാ​ണ്.


29, 31 തീ​യ​തി​ക​ളി​ൽ സം​സ്ഥാ​ന​ത്തെ മ​ദ്യ​ശാ​ല​ക​ൾ പ്ര​വ​ർ​ത്തി​ക്കി​ല്ല. തി​രു​വോ​ണം, ച​ത​യം ദി​ന​ങ്ങ​ളി​ലാ​ണ് മ​ദ്യ​ശാ​ല​ക​ൾ അ​ട​ച്ചി​ടു​ന്ന​ത്.


സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ​ക്ക് തു​ട​ർ​ച്ച​യാ​യി അ​ഞ്ച് ദി​വ​സ​മാ​ണ് അ​വ​ധി. ഞാ​യ​റാ​ഴ്ച തു​ട​ങ്ങു​ന്ന അ​വ​ധി വ്യാ​ഴാ​ഴ്ച വ​രെ തു​ട​രും. 27, 28, 29, 30, 31 തീ​യ​തി​ക​ളി​ലാ​ണ് സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് അ​വ​ധി ല​ഭി​ക്കു​ന്ന​ത്.


സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ൾ എ​ല്ലാം വെ​ള്ളി​യാ​ഴ്ച​യോ​ടെ അ​ട​ച്ചു. ഓ​ണം അ​വ​ധി​ക്ക് ശേ​ഷം സെ​പ്റ്റം​ബ​ർ മൂ​ന്നി​നാ​ണ് ഇ​നി വി​ദ്യാ​ല​യ​ങ്ങ​ൾ തു​റ​ക്കു​ക.


ഓ​ണം പ്ര​മാ​ണി​ച്ച് റേ​ഷ​ൻ ക​ട​ക​ൾ ഞാ​യ​റാ​ഴ്ച തു​റ​ക്കും. പ​ക​ര​മാ​യി 30 ബു​ധ​നാ​ഴ്ച അ​വ​ധി ന​ൽ​കി​യി​ട്ടു​ണ്ട്.

Post a Comment

Previous Post Next Post