ഇരുചക്രവാഹനത്തില്‍ രണ്ടുപേരില്‍ കൂടുതല്‍ ആള്‍ക്കാര്‍ യാത്ര ചെയ്ത് അപകടം സംഭവിച്ചാല്‍ ; നഷ്ടപരിഹാരം ലഭിക്കില്ല

 


മോട്ടോര്‍ വെഹിക്കിള്‍സ് ആക്‌ട് സെക്ഷൻ 128 പ്രകാരം ഇരുചക്ര വാഹനങ്ങളില്‍ രണ്ട് ആളുകള്‍ക്ക് മാത്രമേ യാത്ര ചെയ്യുവാൻ ചട്ടം അനുവദിക്കുന്നുള്ളു.

മൂന്നാമത്തെയാള്‍ ഹെല്‍മറ്റ് ധരിച്ചിട്ടുണ്ടെങ്കില്‍ പോലും, നിയമം അനുവദിക്കുന്നതില്‍ കൂടുതല്‍ ആളുകള്‍ യാത്രചെയ്യുന്ന വാഹനത്തിന് അപകടമുണ്ടായാല്‍ ഇൻഷുറൻസ് തുക നഷ്ടപരിഹാരമായി ലഭിക്കുവാൻ ബുദ്ധിമുട്ടായിരിക്കും.


ശ്രദ്ധിക്കുക വാഹനത്തിന്റെ പുറകിലുള്ള യാത്രക്കാരന് സുരക്ഷിതത്വത്തോടെ യാത്ര ചെയ്യുവാൻ വേണ്ടിയുള്ള ഹാൻഡ് ഗ്രിപ് ഡ്രൈവറുടെ പുറകിലായി വലതുഭാഗത്ത് ഉണ്ടായിരിക്കണമെന്നാണ് ചട്ടം . ആക്ടിന്റെ സെക്ഷൻ 129 പ്രകാരം മോട്ടോര്‍സൈക്കിള്‍ യാത്രികര്‍ ഹെല്‍മെറ്റ് നിര്‍ബന്ധമായും ധരിക്കേണ്ടതാണ്. മോട്ടോര്‍ വാഹന നിയമലംഘനം നടത്തിയ വ്യക്തിയുടെ ലൈസൻസ് ഒരു അധികാരിക്ക് കൈമാറുകയാണെങ്കില്‍ നിയമപ്രകാരമുള്ള രസീത് ഡ്രൈവര്‍ക്ക് കൊടുത്തിരിക്കണം.


If more than two# persons are traveling in a two-wheeler and an #accident occurs; No compensation will be received

Post a Comment

Previous Post Next Post