മേരി മാതാ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആംബുലൻസിന്റെ ഫ്ലാഗ് ഓഫ് കർമ്മം നിർവ്വഹിച്ചു

 


ആലക്കോട് : സെന്റ് മേരീസ് ഫൊറോന ദേവാലയത്തിന്റെ കീഴിൽ സ്ഥാപിതമായ മേരി മാതാ ചാരിറ്റബിൾ ട്രസ്റ്റ്,പാലിയേറ്റീവ് പ്രവർത്തനങ്ങളിലൂടെയും സഹായ സേവനങ്ങളിലൂടെയും സമൂഹത്തിൽ കയ്യൊപ്പ് ചാർത്തി കഴിഞ്ഞിരിക്കുന്നു.


ട്രസ്റ്റിന്റെ ആരംഭകാലം മുതൽ തന്നെ ഭവന നിർമ്മാണം,ആരോഗ്യ - വിദ്യാഭ്യാസ മേഖലയിലെ വിവിധ പ്രവർത്തനങ്ങൾ, പഠനോപകരണ വിതരണം,മെഡിക്കൽ ഉപകരണങ്ങൾ അത്യാവശ്യക്കാർക്ക് എത്തിച്ചു നൽകൽ എന്നിങ്ങനെ പല രീതിയിലുള്ള സേവനങ്ങൾ പൊതുജന സഹായാർത്ഥം  മികച്ച രീതിയിൽ നടപ്പിലാക്കുവാൻ ഈ ട്രസ്റ്റിന് സാധിച്ചിട്ടുണ്ട്.


ട്രസ്റ്റിന്റെ പ്രാരംഭ ലക്ഷ്യങ്ങളിൽ ഒന്നായിരുന്ന ആംബുലൻസ് വാങ്ങുകയും,ഒരു മാസം മുമ്പ് അത് വെഞ്ചരിക്കുകയും ചെയ്തിരുന്നു. ഈ ആംബുലൻസിൽ മികച്ച സൗകര്യങ്ങൾക്കായി ആധുനിക ഉപകരണങ്ങൾ ഘടിപ്പിക്കുന്ന പ്രവർത്തനങ്ങളും പൂർത്തിയായി കഴിഞ്ഞിരുന്നു.


ഓഗസ്റ്റ് 15ന് രാവിലെ 7 30- ന് കുർബാനയ്ക്കു ശേഷം ആലക്കോട് ഫൊറോന വികാരി റവ. ഫാദർ മാണി ആട്ടേൽ ആംബുലൻസിന്റെ ഫ്ലാഗ് ഓഫ് കർമ്മം നിർവ്വഹിച്ചു . ഇടവകക്കാർ എല്ലാം പങ്കെടുത്ത ഈ ചടങ്ങിൽ പായസ വിതരണവും ഉണ്ടായിരുന്നു. ഇന്നു മുതൽ ആംബുലൻസിന്റെ സേവനം പൊതുജനങ്ങൾക്കായി കുറഞ്ഞ നിരക്കിൽ ലഭിക്കുന്നതാണെന്ന് ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു. ആംബുലൻസിന്റെ സേവനങ്ങൾക്കായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക

8848414477 office

8848614477 driver

Post a Comment

Previous Post Next Post