ഡിജിറ്റല്‍ പണമിടപാടിന്റെ കാലമാണ്. ഓരോതവണയും യുപിഐ ലൈറ്റ് വഴി നടത്താന്‍ ആകുന്ന ഇടപാടുകളുടെ പരിധി 200 രൂപയില്‍ നിന്ന് 500 രൂപയായി ഉയര്‍ത്തി. യുപിഐ ലൈറ്റ് വഴി യുപിഐയില്‍ ഓഫ്‌ലൈന്‍ പേയ്‌മെന്റുകള്‍ അവതരിപ്പിക്കുമെന്ന് ആര്‍ബിഐ അറിയിച്ചു. എഐ അധിഷ്ഠിത സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇന്റര്‍നെറ്റ് ഇല്ലാതെ തന്നെ പണം ഇടപാടുകള്‍ നടത്താന്‍ ഉപഭോക്താക്കള്‍ക്ക് ആകുക. പണം ഇടപാടുകള്‍ നടത്തുന്നതിന് പിന്‍ നമ്പര്‍ നല്‍കാതെ തന്നെ സേവനം ലഭ്യമാകും.
2022 സെപ്റ്റംബറില്‍ ആണ് നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും ആര്‍ബിഐയും ചേര്‍ന്ന് യുപിഐ ലൈറ്റ് അവതരിപ്പിച്ചത്. യഥാര്‍ത്ഥ യുപിഐ പെയ്മന്റ് സംവിധാനത്തിന്റെ ലളിതമായ പതിപ്പാണിത്. പിന്‍ ഉപയോഗിക്കാതെ ചെറിയ മൂല്യമുള്ള പണമിടപാടുകള്‍ നടത്താന്‍ അനുവദിക്കുന്ന സംവിധാനമാണ് യുപിഐ ലൈറ്റ്.

Post a Comment