കാസർഗോഡ് കാഞ്ഞങ്ങാട് ട്രെയിനിന് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ 50 ഓളം പേർ പൊലീസ് കസ്റ്റഡിയിൽ. റെയിൽവേ ട്രാക്കിന് സമീപം സംശയകരമായ സാഹചര്യത്തിൽ കണ്ടെവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ വൈകിട്ടാണ് കാഞ്ഞങ്ങാട് വച്ച് രാജധാനി എക്സ്പ്രസിന് നേരെ കല്ലേറുണ്ടായത്. കല്ലേറിൽ ട്രെയിനിന്റെ എസി കോച്ചിന്റെ ചില്ല് പൊട്ടിയിരുന്നു. സംഭവത്തിൽ പൊലീസ് ഇന്നലെ തന്നെ അന്വേഷണം തുടങ്ങിയിരുന്നു.

Post a Comment