സ്വർണവിലയിൽ രണ്ട് ദിവസം കൊണ്ട് കുറഞ്ഞത് 360 രൂപ

 


സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണവിലയിൽ ഇടിവ്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 240  രൂപ കുറഞ്ഞിരുന്നു. പിന്നാലെ ഇന്ന് 120 രൂപയാണ് കുറഞ്ഞത്. ഇതോടെ രണ്ട് ദിവസം കൊണ്ട് 360  രൂപയാണ് സ്വർണത്തിന് ഒറ്റയടിക്ക് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43960  രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 15  രൂപ കുറഞ്ഞു. വിപണിയിൽ ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4548 രൂപയാണ്.

Post a Comment

Previous Post Next Post