ബംഗളുരു: ചന്ദ്രനിലേയ്ക്ക് പടി പടിയായി അടുത്തുകൊണ്ടിരിക്കുന്ന ചന്ദ്രയാൻ 3 ഭ്രമണപഥം താഴ്ത്തലിലെ അവസാന ഘട്ടത്തിലേയ്ക്ക് കടക്കും. ബുധനാഴ്ച രാവിലെ 8.30നാണ് ഐഎസ്ആർഒ അന്തിമമായി പേടകത്തിന്റെ ഭ്രമണപഥം താഴ്ത്തുക. അതോടെ ചന്ദ്രയാൻ 3 ചാന്ദ്രോപരിതലത്തിൽ നിന്ന് വെറും 100 കി.മീ അകലെയുള്ള ഭ്രമണപഥത്തിലെത്തും. ഇപ്പോൾ പിന്തുടരുന്ന ഭ്രമണപഥത്തിന്റെ ആകൃതിയിൽ നിന്ന് വ്യത്യസ്തമായി വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലായിരിക്കും പേടകം ഇതോടെ പ്രവേശിക്കുക.
ഓഗസ്റ്റ് 14-ന് രാവിലെ 11.50-ഓടെ ചന്ദ്രന് 150 കി മീ അടുത്തുള്ള ഭ്രമണപഥത്തിൽ ചന്ദ്രയാൻ 3 പ്രവേശിച്ചിരുന്നു. പേടകവും ചന്ദ്രനും തമ്മിലുള്ള കൂടിയ ദൂരം നിലവിൽ 177 കി മീ ആണ്. നാളെ നടക്കുന്ന ഭ്രമണപഥം താഴ്ത്തലിന് ശേഷം സോഫ്റ്റ് ലാൻഡിംഗിലേയ്ക്ക് ഒരു ഘട്ടം മാത്രമാണ് ശേഷിക്കുന്നത്.ജൂലൈ 14-നായിരുന്നു ഐഎസ്ആർഒ ചന്ദ്രയാൻ 3 വിക്ഷേപിച്ചത്.ജൂലൈ 14ലെ വിക്ഷേപണ ശേഷം പടി പടിയായി ഭൂമിയ്ക്ക് മുകളിലുള്ള ഭ്രമണപഥമുയർത്തി പേടകം ഓഗസ്റ്റ് മാസത്തോടെ ചാന്ദ്ര ഭ്രമണപഥത്തിൽ പ്രവേശിച്ചിരുന്നു.
ചാന്ദ്രപഥത്തിൽ കയറിയ ചന്ദ്രയാൻ 3 പേടകം ഓഗസ്റ്റ് ആറിന് രാത്രി 11ന് ആദ്യചുവട് താഴേക്ക് വച്ചു. ഓഗസ്റ്റ് ഒമ്പതിനും ഭ്രമണപഥം വിജയകരമായി താഴ്ത്തി. തിങ്കളാഴ്ച ഭ്രമണപഥം താഴ്ത്തലിന്റെ നാലാം ഘട്ടവും പൂർത്തിയായി. നാളെ 100 കി.മീ അകലത്തിലുള്ള ഭ്രമണപഥത്തിൽ പ്രവേശിച്ച ശേഷം ഓഗസ്റ്റ് 17ന് പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് ലാൻഡർ വേർപെടും. അതോടെ നിർണ്ണായകമായ അന്ത്യഘട്ടത്തിലെത്തും. ഓഗസ്റ്റ് 23നായിരിക്കും ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന സോഫറ്റ് ലാൻഡിംഗ്.
.jpeg)
Post a Comment