പാചകവാതകത്തിന് അധിക സബ്സിഡി പ്രഖ്യാപിച്ച്‌ കേന്ദ്രം; സിലണ്ടറിന് 200 രൂപ വരെ കുറയും


ന്യൂ​ഡ​ൽ​ഹി: ഗാ​ർ​ഹി​കാ​വ​ശ്യ​ത്തി​നു​ള്ള പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റി​ന്‍റെ വി​ല കു​റ​ച്ച് കേ​ന്ദ്ര സ​ർ​ക്കാ​ർ. 14 കി​ലോ തൂ​ക്കം വ​രു​ന്ന സി​ലി​ണ്ട​റി​ന് 200 രൂ​പ വി​ല​ക്കി​ഴി​വ് വ​രു​ത്താ​നാ​ണ് നീ​ക്കം.

ഇ​ന്ന് ചേ​ർ​ന്ന കേ​ന്ദ്ര മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ലാ​ണ് ഈ ​തീ​രു​മാ​ന​മു​ണ്ടാ​യ​ത്. ഇ​തോ​ടെ, നി​ല​വി​ൽ 1,110 രൂ​പ​യു​ള്ള പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റു​ക​ളു​ടെ വി​ല 910 രൂ​പ​യാ​യി കു​റ​യും. പ്ര​ധാ​ന​മ​ന്ത്രി ഉ​ജ്വ​ല പ​ദ്ധ​തി​യു​ടെ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ഇ​തി​ന് പു​റ​മെ 200 രൂ​പ കൂ​ടി ഇ​ള​വു​ണ്ടാ​കും.

എ​ണ്ണ​ക്ക​മ്പ​നി​ക​ള്‍​ക്ക് സ​ബ്‌​സി​ഡി ന​ല്‍​കി സി​ലി​ണ്ട​ർ വി​ല പി​ടി​ച്ചു​നി​ർ​ത്താ​നാ​ണ് സ​ർ​ക്കാ​ർ നീ​ക്ക​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ഉ​ജ്വ​ല യോ​ജ​ന പ​ദ്ധ​തി പ്ര​കാ​രം 75 ല​ക്ഷം പു​തി​യ എ​ൽ​പി​ജി ക​ണ​ക്ഷ​ൻ ന​ൽ​കാ​നും മ​ന്ത്രി​സ​ഭാ​യോ​ഗം തീ​രു​മാ​നി​ച്ചു.

വി​ല​ക്കി​ഴി​വ് പ്ര​ഖ്യാ​പ​നം വ​ന്ന​തി​ന് പി​ന്നാ​ലെ, ഈ ​നീ​ക്കം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ര​ക്ഷാ​ബ​ന്ധ​ൻ - ഓ​ണം സ​മ്മാ​ന​മാ​ണെ​ന്ന വാ​ദ​വു​മാ​യി ബി​ജെ​പി നേ​താ​ക്ക​ൾ രം​ഗ​ത്തെ​ത്തി. അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു​ള്ള നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ​യാ​ണ് ഈ ​നീ​ക്ക​മെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്.

Post a Comment

Previous Post Next Post