കണ്ണൂരിൽ 12 കാരന് മെലിയോയിഡോസിസ്; ആരോഗ്യവകുപ്പ് നിരീക്ഷണം ശക്തമാക്കി

   


കണ്ണൂർ പയ്യന്നൂരിൽ 12 വയസുകാരനിൽ മെലിയോയിഡോസിസ് എന്ന രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് നിരീക്ഷണം ശക്തമാക്കി. ബാക്ടീരിയ വഴി വന്നെത്തുന്ന ഒരു രോ​ഗമാണിത്. മണ്ണിൽ നിന്നോ മലിനജലത്തിൽ നിന്നോ ആണ് രോഗാണുബാധയുണ്ടാകുന്നത്. സംഭവത്തെത്തുടർന്ന് പയ്യന്നൂർ കോറോം ഭാഗത്ത് ആരോഗ്യവകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ നിന്നാണ് കുട്ടിക്ക്‌ മെലിയോയിഡോസിസാണെന്ന് സ്ഥിരീകരിച്ചത്.

Post a Comment

Previous Post Next Post