മൊബൈൽ ചാർജറിൽ നിന്ന് തീപടർന്ന് വീട് കത്തി നശിച്ചു

 


അഴീക്കോട്: മൊബൈൽ ചാർജറിൽ നിന്ന് തീപടർന്ന് വീട് കത്തി നശിച്ചു. തെരു മണ്ഡപത്തിന് സമീപത്തെ പുതിയട്ടി രവിന്ദ്രന്റെ വീടിനാണ് തീ പിടിച്ചത്. പ്ലഗ്ഗിൽ കുത്തിയ മൊബൈൽ ചാർജർ ഫോണിൽ നിന്ന് വേർപെടുത്തി സോഫയിൽ വെച്ചതായിരുന്നു. സോഫയാണ് ആദ്യം കത്തിയതെന്ന് രവീന്ദ്രൻ. സെൻട്രൽ ഹാൾ മുഴുവൻ തീ പടർന്നു. ടി വി, ജനലുകൾ, ഫാൻ എന്നിവ കത്തി നശിച്ചു. നാട്ടുകാരും ഫയർ ഫോഴ്സും എത്തിയാണ് തീയണച്ചത്.

Post a Comment

Previous Post Next Post