അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സംസ്‌കാരം രാത്രി വൈകിയാലും ഇന്ന് തന്നെ നടത്തുന്നതിന് ജില്ലാ കലക്ടര്‍ അനുമതി നല്‍കി.
നിലവില്‍ മൃതദേഹവുമായുള്ള വിലാപയാത്ര കോട്ടയത്ത് എത്തിയിട്ടുണ്ട്. തിരുനക്കര മൈതാനിയില്‍ മൂന്നോ നാലോ മണിക്കൂര്‍ പൊതുദര്‍ശനം തീരുമാനിച്ചിട്ടുണ്ട്.
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ കോട്ടയത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഇതിനാല്‍ തന്നെ പൊതുദര്‍ശനത്തിന്റെ സമയം നീണ്ടുപോകാനാണ് സാധ്യത. വ്യാഴാഴ്ച വൈകുന്നേരം മൂന്ന് മണിക്കായിരുന്നു സംസ്‌കാര ചടങ്ങുകള്‍ തീരുമാനിച്ചിരുന്നത്. ഈ സമയത്ത് നടക്കാൻ സാധ്യത നിലവിലെ സാഹചര്യത്തില്‍ ഒട്ടുമില്ല. ഇതാണ് സംസ്‌കാരം രാത്രിയാകുമെന്ന വിലയിരുത്തലുണ്ടായത്.
തിരുനക്കരയിലെ പൊതുദര്‍ശനത്തിന് ശേഷം പുതുപ്പള്ളിയിലെ വീട്ടിലേക്ക് മൃതദേഹം കൊണ്ടുപോകും. ഇതിന് ശേഷമാണ് പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയിലേക്ക് സംസ്‌കാര ചടങ്ങുകള്‍ക്കായി കൊണ്ടുപോകുക.

Post a Comment